ആലപ്പുഴ: പണയം വച്ച സ്വര്‍ണ്ണം തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്ന് സ്ഥാപനത്തിനു മുന്നില്‍ കുടുംബം ആത്മഹത്യക്കു ശ്രമിച്ചു. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള മണപ്പുറം ഫൈനാന്‍സിലാണ് സംഭവം.
പഴവീട് സ്വദേശി ഷാബു അഞ്ചുപവന്‍ സ്വര്‍ണ്ണം ഇവിടെ പണയംവച്ചിരുന്നു. കൃത്യമായി പലിശയും അടച്ചശേഷം സ്വര്‍ണ്ണം എടുക്കാനെത്തിയപ്പോഴാണ് തന്റെ സ്വര്ണ്ണമില്ലെന്നറിയുന്നത്. സ്ഥാപനത്തിലെ മുന്‍ മാനേജര്‍ സ്വര്‍ണ്ണം കൊണ്ടുപോയെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു സ്ഥാപനത്തിന്റെ മറുപടി.
തുടര്‍ന്നാണ് താന്‍ പണയം വെച്ച സ്വര്‍ണ്ണം തിരികെ തരണമെന്നാവശ്യപ്പെട്ടാണ് ഷാബുവും ഭാര്യയും കുട്ടികളുമൊത്ത് മണപ്പുറം ഓഫീസിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പോലീസും, യുവജന സംഘടനകളുടെ പ്രവര്‍ത്തകരും ഇടപെട്ട് ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: