അമ്പലപ്പുഴ: സര്‍ക്കാര്‍ അവഗണിച്ച അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് സെന്ററിനെ തീരദേശ വികസന അതോറിട്ടിയും കയ്യൊഴിഞ്ഞു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തില്‍ രോഗികള്‍ കിടക്കുന്നത് മരണഭയത്തോടെ. ദിനംപ്രതി കിടത്തിചികിത്സ ഉള്‍പ്പെടെ അഞ്ഞൂറോളം രോഗികള്‍ ചികിത്സയ്ക്ക് എത്തുന്ന ആശുപത്രിയെയാണ് അധികൃതര്‍ അവഗണിക്കുന്നത്.
കാലപ്പഴക്കം ചെന്ന ആശുപത്രികളുടെ വികസനം നടപ്പാക്കാന്‍ തീരദേശ വികസന അതോറിട്ടി തയ്യാറാക്കിയ ലിസ്റ്റില്‍ അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍ ഉണ്ടായിരുന്നു. എങ്കിലും പിന്നീട് അത് ഒഴിവാക്കി ആറാട്ടുപുഴ, പൂച്ചാക്കല്‍, എന്നിവിടങ്ങളിലെ ആശുപത്രികളെ ഉള്‍പ്പെടുത്തുകയായിരുന്നു.
1967ല്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ 1999ലാണ് അര്ബന്ഹെല്ത്ത് ട്രെയിനിങ് സെന്റര്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തിയത്. 2009ല്‍ ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുമാക്കി.
ആശുപത്രിയില്‍ പ്രധാന ഡോക്ടര്‍മാര്‍ പലപ്പോഴും മുന്നറിയിപ്പില്ലാത്തെ അവധിയെടുക്കുന്നതും രോഗികളെ ബുദ്ധിമുട്ടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: