പത്തനംതിട്ട:അന്താരാഷ്ട്ര യോഗ ദിനാചരണത്തോട് അനുബന്ധിച്ച് വിവിധ ഇടങ്ങളില്‍ യോഗദിനാചരണം നടന്നു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ നടന്ന പരിപാടിക്ക് ജില്ലാ കളക്ടര്‍ ആര്.ഗിരിജ നേതൃത്വം വഹിച്ചു.
എഡിഎം അനു എസ് നായരും അടൂര്‍ ആര് ഡി ഒ എം.എ .റഹീമും തിരുവല്ല ആര്‍ഡിഒ ജയമോഹനനും ഡെപ്യുട്ടി കളക്ടര്‍ റ്റിറ്റി ആനി ജോര്‍ജും കലക്ടറുടെ ഒപ്പം കൂടിയതോടെ യോഗ ദിനാചരണം മികവുറ്റതായി.കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന യോഗ ദിനാചരണം പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് ഉദ്ഘാടനം ചെയ്തു.
ഉപാദ്ധ്യക്ഷന്‍ ചെറിയാന് സി തോമസ് അദ്ധ്യക്ഷത വഹിച്ചു.പടയണി ആചാര്യന് തത്ത്വമസി പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ശബരി വിദ്യാപീഠത്തിലെ കുട്ടികള്‍ യോഗ പ്രദര്‍ശിപ്പിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ അന്നപൂര്‍ണാ ദേവി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സുനില്‍കുമാര്‍ അദ്ധ്യക്ഷനായി.യോഗാദിനത്തോട് അനുബന്ധിച്ച് പെരിങ്ങോള്‍ ശ്രീശങ്കര വിദ്യാപീഠത്തില്‍ പരിപാടികള്‍ നടന്നു. ചെയര്മാന് കെ.വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.തിരുവല്ല എസ്ഐ വിനോദ് കുമാര്‍ വിശിഷ്ടാതിഥിയായി.തുടര്‍ന്ന് കുട്ടികളുടെ യോഗാ പ്രദര്‍ശനം നടന്നു.യോഗാചാര്യന് ശ്രീകുമാര്‍.അദ്ധ്യക്ഷന്‍ വിഷ്ണു നമ്പൂതിരി ,പ്രധാന അദ്ധ്യാപിക ചന്ദ്രലേഖ,ലളിതമ്മടീച്ചര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.ഇരുവളളിപ്ര സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ യോഗ ദിനം ആചരിച്ചു.
സ്കൂള്‍ ഹെഡ്മി ട്രസ് ആന്‍സി മാത്യു ദിനാചരണം ഉദ്ഘാടനം ചെയ്യതു. സ്കൂളിലെ എന്‍.സി.സി. വിദ്യാര്‍ത്ഥികള്‍ക്ക് യോഗാചാര്യന് ഹരീഷ് കുമാര്‍ പരിശീലനം നല്കി. ഇരുവെള്ളിപ്ര എല്‍പി സ്കൂളില്‍നടന്ന യോഗ ദിനാചരണത്തില്‍ കെ.ആര് രതീഷ് കുട്ടികള്‍ക്ക് പരിശീലനം നല്കി.പ്രധാന അദ്ധ്യാപിക രമാതങ്കച്ചി പരിപാടി ഉദ്ഘാടനം ചെയ്തു.ആര് നിധീഷ് മുഖ്യപ്രഭാഷണം നടത്തി.അദ്ധ്യാപകരായ സജിനി ജോസഫ്,ലതാരാമകൃഷ്ണന്,തോമസ് എന്നിവര്‍ സംസാരിച്ചു. ജോയ് ആലുക്കാസ് റീജനല്‍ മാനേജര്‍ ആഷിക് സേവ്യര്‍, യോഗാചാര്യന് എം ജി ദിലീപ്, തിരുവല്ല മാള്‍ ജനറല്‍ മാനേജര്‍ ഷെല്‍ട്ടണ്‍ വി റാഫേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്തിരുവല്ല ജോയ് ആലുക്കാസ് ജീവനക്കാര്‍ക്കായി യോഗാ പരിശീലനം ആരംഭിച്ചു. ബിജെപി പന്തളം നഗരസഭാ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്ര യോഗാദിനാചരണം ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന് കുളനട ഉദ്ഘാടനം ചെയ്തു. കെ.സി. വിജയമോഹനന്‍ യോഗാ ക്ലാസ്സെടുത്തു.
പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന യോഗദിനാചരണത്തില്‍ പ്രസിഡന്റ് പി.കെ. തങ്കമ്മ ടീച്ചര്‍ മുഖ്യസന്ദേശം നല്കി. അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെയും ബിഎംഎസിന്റെയും നേതൃത്വത്തില്‍ യോഗാദിനാചരണവും, പ്രദര്‍ശനവും നടന്നു. കോഴഞ്ചേരി വണ്ടിപ്പേട്ടയില്‍ നടന്ന യോഗാദിനാചരണത്തില്‍ ഖണ്ഡ് സംഘ് ചാലക് എന്‍.കെ. നന്ദകുമാര്‍ യോഗദിന സന്ദേശം നല്കി. ബിഎംഎസ് മേഖലാ പ്രസിഡന്റ് കെ.കെ. അരവിന്ദന്, ജില്ലാ വൈസ് പ്രസിഡന്റ് വി.ജി. ശ്രീകാന്ത്, രഞ്ചു കുന്നത്തുകര തുടങ്ങിയവര്‍ നേതൃത്വം നല്കി. ചെറുകോല്‍ വാഴക്കുന്നത്ത് ചി•യ യോഗാ സെന്ററിന്റെ ആഭിമുഖ്യത്തില്‍ യോഗ പരിശീലനം നല്കി. ആര്.എസ്.എസ്. ശബരിഗിരി ജില്ലാ കാര്യവാഹ് ജി. രജീഷ് ഉദ്ഘാടനം ചെയ്തു.കാഞ്ഞീറ്റുകര എസ്.എന്‍.ഡി.പി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍, നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ യോഗാ ദിനം ആചരിച്ചു. വിരമിച്ച അദ്ധ്യാപകനും പ്രശസ്ത യോഗാചാര്യനുമായ ബാബുരാജേന്ദ്രന്‍ ക്ലാസ്സ് നയിച്ചു.ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെയും ഷോല്ഡേഴ്സ് ഇന്‍ മാര്‍ട്ടി ജിമ്മിന്റെയും നേതൃത്വത്തില്‍ യോഗ ദിനം ആചരിച്ചു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് അനു എം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: