ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ ഒഴികെ നിയമസഭകളുള്ള എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സംസ്ഥാന ചരക്ക് സേവന നികുതി നിയമം (എസ്ജിഎസ്ടി) അംഗീകരിച്ചു. കേരളം ഇന്നലെയും പശ്ചിമബംഗാള്‍ ഈ മാസം 15നും ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. അടുത്ത മാസം ഒന്നാം തീയതി മുതല്‍ ചരക്ക് സേവന നികുതി സുഗമമായി നടപ്പാക്കുന്നതിന് രാജ്യം സജ്ജമായിക്കഴിഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 9ന് തെലങ്കാനയാണ് ആദ്യം ജിഎസ്ടി നിയമം പാസാക്കിയത്.
ചരക്ക് സേവന നികുതി സമ്പ്രദായത്തില്‍ ഐടി സേവനങ്ങളും ഇലക്ട്രോണിക്സ് സാധനങ്ങളുമായി ബന്ധപ്പെട്ട് നികുതിദായകര്‍ക്ക് സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രാലയം അതിന്റെ പോര്‍ട്ടലില്‍ പ്രത്യേക വെബ്പേജ് തുടങ്ങി. മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടലായ http://meity.gov.in/ ലൂടെ ഈ വെബ്പേജിലെത്താം.
ഐടി, ഇലക്ട്രോണിക്സ് മേഖലയിലെ വ്യക്തികള്‍, കമ്പനികള്‍, സംരംഭകര്‍ തുടങ്ങിയവര്‍ക്ക് തങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് വെബ്പേജ് സന്ദര്‍ശിക്കാവുന്നതാണ്. ജിഎസ്ടി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ഫയല്‍ ചെയ്യാനും ഇത് ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: