ന്യൂദല്‍ഹി: എല്‍എന്‍ജി പെട്രൊനെറ്റിന്റെ ഓഹരി വാങ്ങാന്‍ ഗുജറാത്ത് സംസ്ഥാന പെട്രോളിയം കോര്പ്പറേഷന് (ജിഎസ്പിസി). എല്‍എന്‍ജിയുടെ 25 ശതമാനം ഓഹരിയിലാണ് ഗുജറാത്ത് കമ്പനിക്ക് താത്പര്യം. ഏകദേശം 4,500 കോടി രൂപയുടെ ഇടപാടിനുള്ള നടപടിക്രമം പുരോഗമിക്കുന്നു.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് (ഐഒസി) 50 ശതമാന ഓഹരി വില്‍ക്കാനാണ് എല്‍എന്‍ജി ആദ്യം താത്പ്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍, ഐഒസിക്ക് 25 ശതമാനത്തിനെ താത്പര്യമുണ്ടായിരുന്നുള്ളു. അതിനിടെയാണ്, ജിഎസ്പിസി രംഗത്തെത്തിയത്.
ഓഹരി വില്‍പ്പനയെക്കുറിച്ച് പ്രതികരിക്കാന്‍ എല്‍എന്‍ജി സിഇഒയും മാനേജിങ് ഡയറക്ടറുമായ പ്രഭാത് സിങ് തയാറായില്ല. നേരത്തെ ഗെയില്‍ ഉള്‍പ്പടെയുള്ള പ്രമുഖ കമ്പനികള്‍ എല്‍എന്‍ജിയുടെ ഓഹരികള്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: