പത്തനംതിട്ട: സമ്പൂര്‍ണ്ണ വൈദ്യുതീകരണ ജില്ലയായി പത്തനംതിട്ടയെ പ്രഖ്യാപിച്ചപ്പോളും ചെങ്ങറ സമരഭൂമിയിലെ ദളിത് കുടുംബങ്ങള്‍ ഇരുട്ടില്‍ തപ്പുകയാണെന്ന് അംബേദ്ക്കര്‍ സ്മാരക മാതൃകഗ്രാമ വികസന സൊസൈറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇവിടുത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന് വൈദ്യുതി എത്തിക്കുന്നതില്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും വിമുഖത കാട്ടുന്നു. ചെങ്ങറയില്‍ കഴിയുന്ന 598 കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പൗരാവകാശം നിഷേധിക്കുന്നു.
പത്തുവര്‍ഷക്കാലമായി കുടിയേറിക്കഴിയുന്നവരോട് കാണിക്കുന്നത് ജനവഞ്ചനയാണ്. ചെങ്ങറയില്‍ വെളിയിട വിസര്‍ജ്ജന നിര്‍മാര്‍ജനത്തിന് പദ്ധതി നടപ്പാക്കണമെന്നും വീടുകള്‍ക്കു നമ്പര്‍ ഇടാന്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സൊസൈറ്റി ഭാരവാഹികളായ ടി.ആര്.ശശി, ആര്.സുദേവന്, അനില്‍ കുമാര്‍, രാധ ബിജു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: