ബെംഗ്ളൂരു: ലോകത്തെ ഏറ്റവും മുതിര്‍ന്ന യോഗാചാര്യ ടാവോ പോര്‍ച്ചോണ്‍ ലിഞ്ചും ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന യോഗാചാര്യ നനാമ്മാളും ബെംഗളൂരുവിലെ യോഗാ ദിനാഘോഷത്തിന് ആവേശം പകര്‍ന്നു.
കണ്ഡീരവ മൈതാനത്ത് സംഘടിപ്പിച്ച യോഗാദിനാചരണത്തിന് ഇവര്‍ നേതൃത്വം നല്കി. മുതിര്‍ന്ന യോഗാചാര്യരായ ഇരുവര്‍ക്കും പ്രായം 98 വയസ്. ഫ്രഞ്ച് വംശജയാണ് ടാവോ പോര്ച്ചോന് ലിഞ്ച്. കോയമ്പത്തൂര്‍ സ്വദേശിയായ നനാമ്മാള് സ്വാതന്ത്ര സമരസേനാനികൂടിയാണ്.
ഇവരുടെ സംഗമത്തിന് സാക്ഷിയാകാന്‍ സാമൂഹ്യ പ്രവര്ത്തകന് അണ്ണാ ഹസാരെ, കേ്രന്ദ മന്ത്രി ആനന്ദ് കുമാര്‍ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടെ ആയിരത്തോളം പേര് കണ്ഡീരവ സ്റ്റേഡിയത്തിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: