ന്യൂദല്‍ഹി: ഹോണ്ട പുതിയ ‘ക്ലിക്ക്’ സ്കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ആകര്‍ഷിക്കുന്ന രൂപകല്‍പ്പനയാണ് ക്ലിക്കിന്റേത്. തുടക്കത്തില്‍ രാജസ്ഥാനില്‍ മാത്രമാണ് ക്ലിക്ക് സ്കൂട്ടര്‍ ഹോണ്ട ലഭ്യമാക്കുന്നത്. തുടര്‍ന്ന് രാജ്യമെമ്പാടും ലഭിക്കും. 42,499 രൂപയാണ് ഡെല്‍ഹി എക്സ്-ഷോറൂം വില.
എല്ലാ തരം റൈഡര്‍മാര്‍ക്കും കൈകാര്യ ചെയ്യാന്‍ എളുപ്പമാണെന്നതാണ് ക്ലിക്കിന്റെ പ്രത്യേകത. 110 സിസി ബിഎസ്4 എച്ച്ഇടി (ഹോണ്ട ഇക്കോ ടെക്നോളജി) എന്ജിന് 7,000 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 8.94 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.
ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. മണിക്കൂറില്‍ പരമാവധി 83 കിലോമീറ്റര്‍ വേഗത്തില്‍ യാത്ര ചെയ്യാം. ക്ലിക്കിന് (102 കിലോ ഗ്രാം കെര്‍ബ് വെയ്റ്റ്) ആക്റ്റിവയേക്കാള് ഭാരം കുറവാണ്. 3.5 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. 60 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: