ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിനെ ജെഡിയു പിന്തുണയ്ക്കും. നിതീഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് എന്‍ഡിഎയ്ക്ക് പിന്തുണ നല്കാന് തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷാ രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ നിതീഷ് കുമാര്‍ തന്റെ വ്യക്തിപരമായ പിന്തുണ അറിയിച്ചിരുന്നു. ബിഹാര്‍ ഗവര്‍ണര്‍ കൂടിയായിരുന്ന രാംനാഥ് കോവിന്ദ് നിതീഷ് കുമാറുമായി അടുത്ത ബന്ധവും പുലര്‍ത്തിയിരുന്നു.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദളിത് നേതാവായ കോവിന്ദ് രണ്ടു വട്ടം രാജ്യസഭ എം പിയും സുപ്രീം കോടതി അഭിഭാഷകനും ആയിരുന്നു .
1998 മുതല്‍ 2002 വരെ ബിജെപി എസ്.സി എസ്.ടി മോര്‍ച്ച ദേശീയ അദ്ധ്യക്ഷനായിരുന്നു.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് കഴിഞ്ഞ ദിവസം കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഇന്നലെ ശിവസേനയും രാം നാഥിന് പിന്തുണ അറിയിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: