ദുബായ്: സൗദിയില്‍ സല്മാന് രാജാവിന്റെ മകന് മൊഹമ്മദ് ബിന്‍ സല്മാന് അടുത്ത കിരീടാവകാശിയാകും. കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിന്‍ നായിഫിനെ തല്‍സ്ഥാനത്തുനിന്ന് നീക്കിയാണ് ഉപകിരീടാവകാശിയായിരുന്ന മുഹമ്മദ് ബിന്‍സല്‍മാനെ കിരീടാവകാശിയായി നിയമിച്ചത്.
സൗദി പ്രതിരോധവകുപ്പ് മന്ത്രി കൂടിയായ സല്മാന് ഉപപ്രധാനമന്ത്രിസ്ഥാനവുമുണ്ട്. സൗദി ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ എസ്പിഎയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കിരീടവകാശി സ്ഥാനത്ത് നിന്ന് നീക്കിയ മുഹമ്മദ് ബിന്‍ നായിഫ് ആഭ്യന്തരമന്ത്രിയായി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: