മലപ്പുറം: അന്താരാഷ്ട്ര യോഗാദിനത്തില്‍ ജില്ലയില്‍ വിപുലമായ പരിപാടികള്‍ നടക്കും. സംഘടനകള്‍, സ്കൂളുകള്‍, ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ച് യോഗാ പരിശീലനവും പ്രദര്‍ശനവും ഉണ്ടാകും.
മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് വേണ്ടി കളക്ട്രേറ്റ് സമ്മേളന ഹാളില്‍ യോഗ ക്ലാസ് നടത്തും. ക്ലാസില്‍ പങ്കെടുക്കേണ്ടവര്‍ ഇന്ന് രാവിലെ ഏഴിന് സമ്മേളന ഹാളില്‍ എത്തണം.
മലപ്പുറം: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് യോഗ വിളംബര ജാഥ നടത്തി. ആയുഷ് വകുപ്പിന് കീഴില്‍ സംഘടിപ്പിച്ച വിളംബര ജാഥയില്‍ ആയുര്‍വേദ, ഹോമിയോ, യുനാനി തുടങ്ങി ആയുഷ് വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫുമാരും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ പ്രതിനിധികളും പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന് ജാഥയുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. ജാഥ മലപ്പുറം നഗരം ചുറ്റി സന്ദേശം പ്രചരിപ്പിച്ചു. ആയുര്‍വേദ ഡിഎംഒ ഡോ.കെ.സുശീല, ഹോമിയോ ഡിഎംഒ ഡോ.സുനില്‍കുമാര്‍, എഎംഎഐ ജില്ലാ പ്രസിഡന്റ് ഡോ.ബീനാ റോസ്, ഡോ.അന്‍സാര്‍ അലി ഗുരുക്കള്‍ എന്നിവര്‍ ജാഥക്ക് നേതൃത്വം നല്കി.
കോഡൂര്‍: ലോക യോഗാദിനാചരണത്തോടനുബന്ധിച്ച് ചെമ്മങ്കടവ് പിഎംഎസ്എഎം.എ ഹൈസ്കൂളില്‍ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പരിശീലനം തുടങ്ങി. എല്ലാദിവസവും യോഗ പരിശീലനം നടക്കും. പരിപാടി പിടിഎ പ്രസിഡന്റ് എന്‍.കുഞ്ഞീതു ഉദ്ഘാടനം ചെയ്തു. പി.മുഹമ്മദ് അബ്ദുല്‍ നാസര്‍, സ്കൗട്ട് അദ്ധ്യാപകന് അബ്ദുറഹൂഫ് വരിക്കോടന്‍ എന്നിവര്‍ നേതൃത്വം നല്കി.
തിരൂരങ്ങാടി: വ്യാസവിദ്യാനികേതന്‍ കൊടുവായൂരില്‍ മൂന്നാം ക്ലാസു മുതല്‍ 10വരെയുള്ള വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സ്കൂളില്‍ തയ്യാറക്കിയ വേദിയില്‍ യോഗചെയ്യും.
ചടങ്ങ് ദേവദാസ് ഷേണായി ഉദ്ഘാടനം ചെയ്തു. ഭാരതിയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് കെ.ഭാസ്കരന് അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: