ന്യൂദല്‍ഹി: സ്പൈസ് ജെറ്റ് 470 കോടി ഡോളറിന് 40 വിമാനങ്ങള്‍ കൂടി വാങ്ങി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ബോയിങ് കമ്പനിയില്‍ നിന്നും 737 മാക്സ് 10, 737 മാക്സ് 8 വിഭാഗത്തിലുള്ള വിമാനങ്ങളാണ് സ്പൈസ് ജെറ്റ് വാങ്ങുന്നത്. 737 മാക്സ് 8 വിഭാഗത്തിലുള്ള 20 വിമാനങ്ങള്‍ വാങ്ങാന്‍ സ്പൈസ് ജെറ്റ് നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നതാണ്.
പിന്നീടത് 40 ആക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്പൈസ് ജെറ്റ് ബോയിങ്ങുമായി കരാറില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു. അതേസമയം എയര്‍ബസ് കമ്പനിക്ക് വന്‍ തിരിച്ചടിയാവും ഈ വില്‍പ്പന.
ബോയിങ്ങിന്റെ 737 മാക്സ് 10 നിര്‍മാണത്തിനുശേഷം ആദ്യമായാണ് ഇന്ത്യയില്‍ സര്‍വ്വീസിന് ഉപയോഗിക്കാന്‍ പോകുന്നത്. 7737 മാക്സ് 10 നെ രാജ്യത്ത് പുതിയതായി അവതരിപ്പിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് സ്പൈസ് ജെറ്റ് സിഎംഡി അജയ് സിങ് അറിയിച്ചു. ഇതിനു മുമ്പ് ഇന്‍ഡോനേഷ്യന്‍ ബജറ്റ് വിമാനക്കമ്പനിയായ ലയണ്‍ എയറും ചൈന എയര്‍ക്രാഫ്റ്റും 737 മാക്സ് 10 വാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: