പാലക്കാട് : താങ്ങുവില നെല്ലുസംഭരണകരാറിലും ചുമട്ടുകൂലിയിലും വ്യക്തത ഉണ്ടാക്കണമെന്ന് ദേശീയ കര്‍ഷക സംരക്ഷണസമിതി ആവശ്യപ്പെട്ടു.
താങ്ങുവില പ്രഖ്യാപനം ആഗസ്റ്റില്‍ തന്നെ ഉണ്ടാകണം. ബജറ്റില്‍ നെല്ല് സംഭരണത്തിന് നീക്കിവെച്ച 700കോടിരൂപ ഉടന്‍ ബാങ്കുകളില്‍ നിക്ഷേപിച്ചെങ്കില്‍ മാത്രമെ കര്‍ഷകര്‍ക്ക് അടുത്തവിള ഇറക്കാന്‍ കഴിയു.
വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കുന്ന ഇടതുസര്‍ക്കാര്‍ കേരളത്തിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുകയാണ് ചെയ്യേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.കെ.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.
പാണ്ടിയോട് പ്രഭാകരന്‍, ഡോ.എന്‍.വി.ഗിരിധന്‍, എ.അബ്ദുള്‍ അസീസ്, എ.ശിവരാമകൃഷ്ണന്‍, അനില്‍കുമാര്‍, എം.ശശിധരന്‍, പി.കെ.ശിവദാസ്, പി.ഗോപാലകൃഷ്ണന്‍, കെ.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: