ഒറ്റപ്പാലം: റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന് സ്ഥലം എംപി മുന്‍ഗണന നല്‍കുന്നില്ലെന്ന് പരാതി. പല പ്രധാന ട്രയിനുകള്‍ക്കും ഒറ്റപ്പാലത്ത് സ്റ്റോപ്പില്ല.
രാവിലെ 6.05നു അമൃത എക്സ്പ്രസ് സ്റ്റേഷന് വിട്ടാല്‍ 8.05 വരെ പാലക്കാട്ടേക്ക് ട്രയിന്‍ ഇല്ല. പൊള്ളാച്ചി പാത തുറക്കുന്നതോടെ പഴനി ഭാഗത്തേക്ക് വണ്ടി കിട്ടുമെന്ന മോഹവും നടന്നില്ല.
ആഴ്ചയില്‍ ഒരിക്കല്‍ സര്‍വ്വീസുള്ള രാമേശ്വരം ട്രയിനിനും ഒറ്റപ്പാലത്തു സ്റ്റോപ്പില്ല. ബാംഗ്ലൂര്‍ ഇന്റര്‍ സിറ്റി, മംഗലാപുരം യശ്വന്തപുരം എക്സ്പ്രസ്സ് ട്രയിനുകള്‍ക്കു സ്റ്റോപ്പ് അനുവദിക്കണമെന്ന ഒറ്റപ്പാലത്തുകാരുടെ ആവശ്യം ഇതുവരെയും പ്രാവര്‍ത്തികമായില്ല. ഇന്റര്‍സിറ്റിക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനു വിവിധ സംഘടനകള്‍ തീവ്രശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പല സൂപ്പര്‍ഫാസ്റ്റ് ട്രയിനുകള്‍ക്കും തൃശൂര്‍ കഴിഞ്ഞാല്‍ പാലക്കാട് മാത്രമാണു സ്റ്റോപ്പുള്ളത്.
ഷൊര്‍ണ്ണൂര്‍ വഴി കടന്നു പോകാത്ത ഇത്തരം ട്രയിനുകള്‍ക്കു ഒറ്റപ്പാലത്തു സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ഒറ്റപ്പാലത്തെ യാത്രാക്ലേശം പരിഹരിക്കുന്നതിനു പാലക്കാട് എംപിയുടെ ഭാഗത്തു നിന്നും സജീവമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. രാത്രി 9.30ന്റെ ഐലന്റ് എക്സ്പ്രസ്സ് കഴിഞ്ഞാല്‍ 12 .30 നു എത്തുന്ന ട്രയിന്‍ മാത്രമാണു രാത്രിയാത്രക്കാര്ക്കുള്ള ആശ്രയം.
എന്നാല്‍ ഒമ്പതരക്കും പന്ത്രണ്ടരക്കും ഇടക്ക് ഏകദേശം പത്തോളം ട്രയിനുകള്‍ നിര്‍ത്താതെ ഇതു വഴി കടന്നു പോകുന്നുണ്ട്. ഉച്ചക്ക് ഒരു മണിക്ക് മംഗലാപുരത്തേക്കുള്ള എഗ്മൂര്‍ ട്രയിന്‍ പോയി കഴിഞ്ഞാല്‍ നാലു മണിക്കുള്ള കണ്ണൂര്‍ പാസഞ്ചര്‍ മാത്രമാണു യാത്രക്കാരുടെ ആശ്രയം. നിശ്ചിത ഇടവേളകളില്‍ യാത്രാ വണ്ടികളുണ്ടായിട്ടും അവക്ക് സ്റ്റോപ്പ് ലഭിക്കാത്തതാണു പ്രശ്നം്.
സ്റ്റേഷന്റെ സമഗ്രപുരോഗതിക്ക് പാലക്കാട് എംപിക്ക് താല്പര്യമില്ലാത്തതുകൊണ്ടാണു ഷൊര്‍ണ്ണൂര്‍ പാലക്കാട് ജംഗ്ഷനുകള്‍ക്കിടയില്‍ വികസന മുരടിപ്പ് അനുഭവപ്പെടുന്നത്. ഏകദേശം 150 ട്രയിനുകള്‍ കടന്നു പോകുന്ന ഒറ്റപ്പാലത്ത് 58 ട്രയിനുകള്‍ക്കാണ് സ്റ്റോപ്പുള്ളത്.
1904ല്‍ സ്ഥാപിതമായ ഒറ്റപ്പാലം ഒറയില്വേ സ്റ്റേഷനില്‍ തുടക്കത്തില്‍ എല്ലാ ട്രയിനുകള്‍ക്കും സ്റ്റോപ്പുണ്ടായിരുന്നു.എന്നാല്‍ 113 വര്‍ഷം പിന്നിട്ടപ്പോള്‍ ആകെ കടന്നു പോകുന്ന ട്രയിനുകളുടെ മൂന്നിലൊന്നിനു മാത്രമാണ് സ്റ്റോപ്പുള്ളത്.
ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തിയ ഇവിടെ രാത്രികാലങ്ങളില്‍ ആര്.പി.എഫ്. സേവനം ലഭ്യമ്ല്ല, ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ നിന്നും രണ്ടു പോലീസുകാര്‍ ഡ്യൂട്ടിക്ക് എത്തുന്നുണ്ടെങ്കിലും രാത്രിയില്‍ വനിതാപോലീസ് ഇല്ലാത്തതു പ്രശ്നങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: