ചാവക്കാട്: പനി മൂലം രോഗികള്‍ വലയുമ്പോഴും ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ വേണ്ടത്ര ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സേവനം ലഭ്യമാക്കാനാവുന്നില്ലെന്ന് ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് സമിതി ആരോപിച്ചു. പതിനാല് ഗ്രാമപഞ്ചായത്തുകളും, രണ്ട് മുനിസിപ്പാലിറ്റികളും ഉള്‍പ്പെടുന്നതാണ് ചാവക്കാട് താലൂക്ക്.
ദിവസേന നൂറുകണക്കിന് രോഗികള്‍ ഇവിടെ ചികിത്സക്കെത്താറുണ്ട്. ഒ.പി. ടിക്കറ്റ് കൊടുത്ത രോഗികള്‍ക്ക് ഊഴമെത്തുന്നതു വരെ ഇരിക്കാന്‍ ഇവിടെ സൗകര്യമില്ല. പനിയും മഴക്കാല രോഗങ്ങളും അധികരിച്ചതിച്ചതോടെ രോഗികളുടെ എണ്ണം വര്‍ധിച്ചു. കഴിഞ്ഞ ദിവസം പലരും ക്യൂവില്‍ തല കറങ്ങി വീണു. ആശുപത്രി സൂപ്രണ്ട് സ്ഥാനം രണ്ടര മാസമായി ഒഴിഞ്ഞുകിടക്കുകയാണ്.
സോമന് തിരുനെല്ലൂര്‍, ശശി ആനക്കോട്ടില്‍, സുനില്‍ തിരുവത്ര, വിനോദ് പാണ്ടാ രിക്കല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: