തൃശൂര്‍: നീതി ആയോഗ് തൊഴിലാളി സംഘടനാപ്രതിനിധികളെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് ദേശവ്യാപാകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ തൃശൂര്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്പീഡ് പോസ്റ്റോഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കും.
ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്പീഡ് പോസ്റ്റോഫീസ് മാര്‍ച്ച് ബിഎംഎസ് ദേശീയകാര്യകാരി അംഗം വി.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാപ്രസിഡണ്ട് എ.സി.കൃഷ്ണന്, സെക്രട്ടറി എം.കെ.കൃഷ്ണന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: