ആലപ്പുഴ: കേരളത്തിലെ കള്ള് ചെത്ത് വ്യവസായ തൊഴിലാളികള്‍ക്ക് ഇടക്കാലാശ്വാസമായി തെങ്ങിന് കള്ളിന് ലിറ്ററിന് അഞ്ച് രൂപയും പനങ്കള്ള് ലിറ്ററിന് മൂന്ന് രൂപയും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ലേബര്‍ കമ്മീഷണറുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ചെത്ത് ഐആര്‍സി യോഗമാണ് വേതന വര്‍ദ്ധനവ് നിശ്ചയിച്ചത്. ഷാപ്പ് ജീവനക്കാര്‍ക്ക് ദിവസം 30 രൂപായുടെ വര്‍ദ്ധനവുമുണ്ട്. വ്യവസായ ബന്ധ സമിതിയോഗത്തില്‍ തൊഴിലാളി പ്രതിനിധികളായി ബി. രാജശേഖരന് (ബിഎംഎസ്), ഡി.പി മധു, പി.പി ജോയി (എഐടിയുസി), എം. തങ്കച്ചന്, പി.എന്‍ സീനുലാല്‍ (സിഐടിയു), ഷാജിലാല്‍ (എച്ച്എംഎസ്) എന്നിവരും തൊഴിലുടമാ പ്രതിനിധികളായി പി. അജയകുമാര്‍, എ.ബി ഉണ്ണി, വി.പി ഭാസ്ക്കരന്‍, ജോമി പോള്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: