തൃശൂര്‍: അന്താരാഷ്ട്ര യോഗദിനം സമുചിതം ആചരിക്കുന്നതിന് നാടെങ്ങും വിപുലമായ ഒരുക്കങ്ങള്‍. ആയുഷ് വകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടി ജവഹര്‍ ബാലഭവനില്‍ രാവിലെ ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ മുഖ്യാതിഥിയാവും. 10 ന് നടക്കുന്ന വാക്കത്തോണ്‍ മേയര്‍ അജിത ജയരാജന് ഉദ്ഘാടനം ചെയ്യും.
യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ യോഗദിനാചരണം നടക്കും. ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം സി.കെ.പത്മനാഭന് ഉദ്ഘാടനം ചെയ്യും. ഡോ.മാര്‍ അപ്രേം മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരിക്കും.
അയ്യന്തോള്‍ ബ്രഹ്മയോഗ കേന്ദ്രത്തിനറെ യോഗദിനാചരണം വനിതാ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ ആറിന് ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന് ഉദ്ഘാടനം ചെയ്യും.
നെഹ്റു യുവകേന്ദ്ര, നാഷണല്‍ സര്‍വീസ് സ്കീം, എന്‍സിസി എന്നിവയുടെ ആഭിമുഖ്യത്തില്‍ യോഗാദിനാചരണം രാവിലെ 10 ന് തൃശൂര്‍ ഡിഎംഒ ഹാളില്‍ നടക്കും.
തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അന്തര്‍ദേശീയ യോഗാദിനാചരണം കാലത്ത് 11ന് കെ.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
ആരോഗ്യത്തിനും യോഗ അച്ചടക്കത്തിനും യോഗ” എന്ന പ്രചരണ ക്യാമ്പയന്‍ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തില്‍ ഇന്ന് രാവിലെ 7 ന് സി.എന്‍.ജയദേവന് എം.പി ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പാള്‍ ഡോ.പി.ഒ.ജന്‍സണ്‍ അദ്ധ്യക്ഷത വഹിക്കും.
കളക്ടറേറ്റ് ജീവനക്കാരുടെ കൂട്ടായ്മയായ കോസ്റ്റിന്റെയും ഹാര്‍ട്ട്ഫുള്‍നസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കുവേണ്ടി ഇന്ന് മുതല്‍ 23 വരെ രാജയോഗത്തെ ആസ്പദമാക്കിയുളള പരിപാടി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കും.
പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് നാല് മണിക്ക് അന്താരാഷ്ട്ര യോഗാദിനം കേരള സാഹിത്യ അക്കാദമി ഹാളില്‍ ആഘോഷിക്കും. രാജയോഗിനി ബ്രഹ്മകുമാരി രാധാജിയുടെ അദ്ധ്യക്ഷതയില്‍ കോര്പ്പറേഷന് മേയര്‍ അജിത ജയരാജന് ഉദ്ഘാടനം
കുന്നംകുളം: പതഞ്ജലി ആരോഗ്യ കേന്ദ്രയും കുന്നംകുളം പ്രസ്സ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന യോഗ പരിശീലന ക്ലാസ്സ് മരത്തംകോട് ബഌമിംങ് ബഡ്സ് ബഥനിയാ സ്കൂളില്‍ നഗരസഭാ ചെയര്‍ പേഴ്സണ്‍ സീത രവീന്ദ്രന് ഉദ്ഘാടനം ചെയ്യും.
പറപ്പൂക്കര: പി.വി.എസ്. ഹയര്‍ സെക്കണ്ടറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ നേതൃത്വത്തില്‍ യോഗക്ലാസ്സ് നടത്തി. പഞ്ചായത്തംഗം ജിഷ സജി ഉദ്ഘാടനം ചെയ്തു.
അതിരപ്പിള്ളി: ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ രാജ്യാന്തര യോഗ ദിനാചരണം 10.15ന് കണ്ണന്‍കുഴിയിലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും.
ഊരകം: ആര്ട്ഓഫ് ലിവിങ്ങ് സെന്ററിന്റെ നേതൃത്വത്തില്‍ വല്ലച്ചിറ ഇ.കെ.നായനാര്‍ സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ യോഗപരിശീലനം നല്‍കും.
അന്തിക്കാട്: ആര്‍ട് ഓഫ് ലിവിംഗ് കാഞ്ഞാണി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന സൗജന്യ യോഗാ പരിശീലന ക്യാമ്പ് മണലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീതാ ഗണേഷ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: