മണലൂര്‍: ബണ്ട് സെന്ററിന് സമീപം കാറ്റിലും മഴയിലും വന്‍ നാശം. കുണ്ടുകുളം ഷാന്റോയുടെ വീടിന് മുകളില്‍ തെങ്ങ് വീണ് നഷ്ടമുണ്ടായി. സമീപത്തെ ഇലക്ട്രിക് പോസ്റ്റും കേബിളുകളും പൊട്ടി വീണു. കഴിഞ്ഞ ദിവസം രാത്രിയിലെ മഴയിലും കാറ്റിലുമാണ് സംഭവിച്ചത്.
കൊടകര: ഇന്നലെ രാവിലെയുണ്ടായ ഇടിമിന്നലില്‍ പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂരില്‍ വീട്ടിലെ വയറിംഗ് കത്തി നശിച്ചു. ആലത്തൂര്‍ കാട്ടില്‍ വീട്ടില്‍ ദിവാകരന്റെ വീട്ടിലെ വയറിംഗാണ് കത്തിയത്.വൈദ്യുതി മീറ്ററും ഫാനുകളും ബള്‍ബുകളും മറ്റു വൈദ്യുത ഉപകരണങ്ങളുമെല്ലാം പ്രവര്‍ത്തന രഹിതമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: