ഗുരുവായൂര്‍: നഗരസഭാധ്യക്ഷയ്ക്കെതിരെ മോശം പദപ്രയോഗം നടത്തിയ പ്രതിപക്ഷ നേതാവിനെ കൗണ്‍സിലില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കൗണ്‍സിലിലെ ചര്‍ച്ചകള്‍ക്കിടെ ചെയര്‍പേഴ്സണ്‍ പ്രൊഫ. പി.കെ. ശാന്തകുമാരിക്കെതിരെ മോശമായ പദം പ്രയോഗിച്ചതിന് പ്രതിപക്ഷ നേതാവ് ആന്റോ തോമസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഡ് ചെയ്തിട്ടും ആന്റോ തോമസ് നടുത്തളത്തില്‍ നിന്ന് ബഹളം വെച്ചതിനെ തുടര്‍ന്ന് കൗണ്‍സില്‍ പിരിച്ചുവിട്ടു.
തൈക്കാട് മദ്യശാല തുറന്നതുമായി ബന്ധപ്പെട്ട അജണ്ട ചര്‍ച്ച ചെയ്യുന്നതിന് തൊട്ടുമുമ്പാണ് കൗണ്‍സിലില്‍ സംഘര്‍ഷഭരിതമായ രംഗങ്ങള്‍ അരങ്ങേറിയത്. കോണ്‍ഗ്രസിലെ പി.എസ്. രാജനാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. അജണ്ടയിലില്ലാത്ത വിഷയങ്ങള്‍ സംസാരിച്ച രാജനോട് മറുപടി പറഞ്ഞ സിപിഎമ്മിലെ വിവിധിനെതിരെ രാജന് മോശം പദപ്രയോഗങ്ങള്‍ നടത്തി. ഇതിനിടെയാണ് ആന്റോ തോമസ് സംസാരിച്ചത്.
ചെയര്‍പേഴ്സണെതിരെ മോശം പദപ്രയോഗം ഉണ്ടായതോടെ ആന്റോയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി. ഇതിനിടെ ആന്റോയെ സസ്പെന്‍ഡ് ചെയ്തതായി ചെയര്‍പേഴ്സണ്‍ പ്രഖ്യാപിച്ചു. എന്നാല്‍ ആന്റോ പുറത്തുപോകാതെ തന്റെ ഭാഗം വിശദീകരിക്കാനായി നടുത്തളത്തിലെത്തിയതോടെ ചെയര്‍പേഴസണ്‍ കൗണ്‍സില്‍ പിരിച്ചുവിടുകയായിരുന്നു.
ബിജെപിയുടെയും എല്‍ഡിഎഫിന്റെയും കൗണ്‍സിലര്‍മാര്‍ പോയിട്ടും യുഡിഫ് കൗണ്‍സിലര്‍മാര്‍ പ്രസംഗം തുടര്‍ന്നു. മൈക്ക് ഓഫ് ചെയ്യാനെത്തിയ ജീവനക്കാരനെ യുഡിഎഫുകാര്‍ തടഞ്ഞെു. അതിനിടെ എല്‍ഡി എഫ് കൗണ്‍സിലര്‍മാര്‍ മെവൈദ്യുതിയുടെ മെയിന്‍സ്വിച്ച് ഓഫ് ചെയ്തു.
മദ്യശാല അനുവദിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ച ഒഴിവാക്കാനാണ് കൗണ്‍സില്‍ പിരിച്ചുവിട്ടതെന്ന് യുഡിഎഫ് ആരോപിച്ചു. എന്നാല്‍ ഒമ്പതാമത്തെ അജണ്ടയിലുള്ള കടമുറി ലൈസന്‍സ് പുതുക്കുന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസിലെ ഭിന്നത പുറത്തുവരാതിരിക്കാണ് കൗണ്‍സില്‍ അലങ്കോലപ്പെടുത്തിയതെന്ന് എല്‍ഡിഎഫ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: