പത്തനംതിട്ട: നിര്‍മാണത്തിലിരിക്കുന്ന പത്തനംതിട്ട കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ താഴത്തെ നിലയിലെ 18 കടമുറികള്‍ ഇന്നലെ ലേലത്തില്‍ പോയി. 5. 30 കോടി രൂപ ഡെപ്പോസിറ്റ് തുകയായി ലഭിച്ചു. ഒന്നാം നിലയിലെ മുറികള്‍ക്ക് അപേക്ഷകര്‍ കുറവായതിനാല്‍ ലേലം മാറ്റിവച്ചു. തീയതി പിന്നീട് അറിയിക്കും. താഴത്തെ നിലയില്‍ 20 മുറികളാണുളളത്. വലുപ്പമനുസരിച്ച് ഓരോന്നിനും 30മുതല്‍ 40ലക്ഷം രൂപ വരെ ലഭിച്ചു. ഇവിടെ കെ. എസ്. ആര്.ടി. സി നിശ്ചയിച്ച അടിസ്ഥാന തുക ഒരു മുറിക്ക് 23 ലക്ഷമായിരുന്നു. വനിതകളുടെ ടോയ്ലറ്റിനോടു ചേര്‍ന്നുളള രണ്ടു മുറികളുടെ ലേലമാണ് നടക്കാതെ പോയത്. 126 അപേക്ഷകരാണ് താഴത്തെ നിലയിലെ മുറികളുടെ ലേലത്തിനുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: