വാഷിങ്ടണ്‍: ആഗോളവിപണിയില്‍ എണ്ണവില ഈയാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. അമേരിക്ക ഇറാന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധവും കമ്പനികള്‍ ഉത്പാദനം വെട്ടിക്കുറച്ചതുമാണ് കാരണം.
വീപ്പയ്ക്ക് 53.83 ഡോളറാണ് വെളളിയാഴ്ച വിപണി വില. ഡൗ ജോണ്‍സില്‍ നിന്നുളള കണക്കുകള്‍ പ്രകാരം എണ്ണക്കമ്പനി ഓഹരികള്‍ 1.2 ശതമാനം നേട്ടം കൈവരിച്ചിട്ടുമുണ്ട്.
റഷ്യയില്‍ ഉത്പാദനം 1,00,000 വീപ്പയായി താഴ്ത്തി. എണ്ണയുത്പാദനം കുറയ്ക്കണമെന്ന ഒപെക് രാജ്യങ്ങളുടെ ആഹ്വാനം എല്ലാ രാജ്യങ്ങളും അനുസരിച്ചതോടെ പ്രതിദിന ഉത്പാദനം 18 ലക്ഷം വീപ്പയായി കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. വരും മാസങ്ങളിലും നിയന്ത്രണം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: