Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കെടാത്ത കനലുകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 07:34 am IST
in Varadyam

ഇലഞ്ഞി, യുവതിയായിരിക്കുന്നു! എപ്പോഴും പൂക്കള്‍ പാറ്റിയെറിഞ്ഞുകൊണ്ട് കാറ്റിന്റെ കുസൃതിക്കൊപ്പം കുലുങ്ങി ചിരിക്കും. അവളുടെ കൊഴിഞ്ഞ പൂക്കള്‍ താഴെ തണലേറ്റു മയങ്ങുന്നു. സൂര്യപ്രകാശം ഇലഞ്ഞിയുടെ ഇലകള്‍ക്കിടയിലൂടെ അപ്പുമാഷിനെ ഒളിഞ്ഞുനോക്കിക്കൊണ്ടിരുന്നു. പണ്ട് ജാനകിയോടൊപ്പം ഇലഞ്ഞിത്തണലില്‍ ഇരുന്നാണ്, മക്കളില്ലാത്തതിന്റെ വിരഹം വിഴുങ്ങിയിരുന്നത്. പലപ്പോഴും അവള്‍ താലോലിക്കുന്ന ഇലഞ്ഞിപ്പൂവിലേക്കും കണ്ണീരടര്‍ന്നു വീണിട്ടുണ്ടാവും. ‘മാഷേ…ഇതു ദേവുവാ…’ ദേവേടത്തിയുടെ ശബ്ദം അയാളെ ചിന്തകളില്‍ നിന്നുണര്‍ത്തി. ‘ആരിത് ദേവേടത്തിയോ, ഇന്നും മകന്റെ വിശേഷം തേടിയാവും വന്നത് ല്ല്യേ?’ ‘ഓന്റെ വിശേഷമല്ലാതെ എനിക്കെന്താണ് അറിയാനുള്ളത്?’ ‘ദാ ഫോണവിടെത്തന്നെയുണ്ട് ഏടത്തി വിളിച്ചോളൂ’ അവര്‍ ആവേശത്തോടെ ഫോണിന്റെ ബട്ടണമര്‍ത്തുന്നത് അയാള്‍ നോക്കിനിന്നു.

‘പാവം! ഇന്നെങ്കിലും അവനെടുക്കുവോ, ആവോ?’ അപ്പുമാഷ് പിറുപിറുത്തു. ഇലഞ്ഞിയുടെ പൂക്കളെപ്പോലെ അപ്പുമാഷ് വീണ്ടും ചിന്തകളിലേക്കമര്‍ന്നു. മനു പഠനത്തില്‍ മിടുക്കനായിരുന്നു. നല്ല അച്ചടക്കവും അനുസരണയും. കല്ലുവെട്ടുപണിക്കു പോയിരുന്ന ദേവേടത്തിയുടെ യാചന എന്നും തന്റെ മുന്നിലെത്തും. ‘എന്റെ മകനെ പഠിപ്പിച്ച് വലിയ ആപ്പീസറാക്കീട്ട്, എന്നെയും മോനെയും കളഞ്ഞിട്ടുപോയ ആ തന്തയുടെ മുന്നില്‍ നിര്‍ത്തണം.’ പണിക്കുപോകുന്നതിനു മുന്‍പ്, അടുക്കളയില്‍ പൊതിച്ചോറു കെട്ടുന്ന ജാനകിയോട് അവര്‍ സങ്കടത്തോടെ പറയാറുള്ള ഈ വാചകം തനിക്കിപ്പോഴും കാണാപ്പാഠമാണ്. ‘മാഷേ അവനെടുക്കുന്നില്ല, ഓഫിസില്‍ തിരക്കുണ്ടാവും’ വീണ്ടും ദേവേടത്തിയുടെ സ്വരം ചിന്തകളില്‍നിന്നു തിരിച്ചു വിളിച്ചു.

അപ്പുമാഷ് ദേവേടത്തിക്കു പുറകിലായി നടന്നു. ആ കണ്ണാഴങ്ങളില്‍ ഒളിപ്പിച്ചുവെച്ച കടല്‍ ചുളിവുകളെ നനയിച്ചിരിക്കുന്നു. ‘എന്നാ, ഞാനിറങ്ങുന്നു. അടുത്താഴ്ച നീലിടെ മോന്‍ വരും. അവന്‍ എന്റെ മോന്റെ നമ്പര്‍ ശരിയാക്കിവെച്ചിട്ടുണ്ട്.’ ദേവേടത്തി മുഖമുയര്‍ത്താതെയാണ് പറഞ്ഞത്. അപ്പുമാഷ് ഇലഞ്ഞിച്ചുവട്ടിലേക്കു നടന്നു. മക്കളുടെ സാന്നിധ്യമാഗ്രഹിച്ച് ദുഃഖിച്ചിരിക്കുമ്പോള്‍, കല്ലുപൊട്ടിച്ച് മകനെ പഠിപ്പിച്ചിട്ടും അമ്മയെ വേണ്ടാത്ത അവനെ ഓര്‍ക്കുമ്പോള്‍ നിര്‍വികാരതയിലാഴ്ന്നു പോകുന്നു.’മാഷേ കഞ്ഞി വിളമ്പിവച്ചിട്ടുണ്ട്.’ ശങ്കരന്റെ ശബ്ദം. ഈ വലിയ വീട്ടില്‍ ഏകാന്തതയുടെ കാവല്‍ക്കാരനായി, ചിന്തകളിലമര്‍ന്നിരിക്കുമ്പോള്‍, തന്നെ ഉണര്‍ത്തുന്നത് ശങ്കരന്റേയും ദേവേടത്തിയുടേയും സ്വരങ്ങളാണല്ലോ! ശങ്കരന്റെ കാലൊച്ചയും അകന്നകന്നു പോയി. ദേവേടത്തി ഉമ്മറപ്പടിയില്‍ ചാരിയിരുന്നു. ‘ആരോ വര്ണ്ണ്ട്, തിമിരം കാരണം കണ്ണ് പിടിക്ക്ണില്ല്യ’ ‘നീലിയാണ്!’ അവര്‍ ദേവേടത്തിയുടെ അരികിലിരുന്നു.

‘എന്നാലും നിങ്ങളെന്തിനാ അവനെ വിളിക്കണ്? അവനു നിങ്ങളെ വേണ്ടാലോ?’ ‘അവനെ പെറ്റതു ഞാനല്ല്യേ കളയാന്‍ പറ്റുവോ അവനെ കാണാതെ എന്റെ വയറ്റില് തീകത്ത്ണ്!’ ‘ഞാനൊന്നും പറയണ്ല്ല്യ, മോന്‍ വിളിക്കാന്‍ നേരായി.’ ‘ഉം.’ കരിപുരണ്ട ആ കണ്‍കോണുകള്‍ വീണ്ടുമൊരു കണ്ണീര്‍തുള്ളിയെ പ്രസവിക്കാന്‍ ഒരുമ്പെടുകയാണോ? ‘മാഷേ….’വീണ്ടും ആ വിളി അയാളെ ഉണര്‍ത്തി. എപ്പഴോ ഉറങ്ങിപ്പോയിരിക്കുന്നു. ‘അടുത്താഴ്ച വരുമെന്നല്ലേ പറഞ്ഞത്?’ അപ്പുമാഷ് കണ്ണുതിരുമ്മിക്കൊണ്ടുചോദിച്ചു. ‘ങ്ഹാ, നീലിടെ മോന്‍ ഇന്നലെ വന്നു. നമ്പറു കിട്ടീട്ടുണ്ട്!’ മകനു വിദേശത്തു ജോലികിട്ടിയപ്പോള്‍ അവരുടെ കണ്ണുകളില്‍ നാമ്പുനീട്ടിയ അതേ തിളക്കം വീണ്ടും മാഷ് കണ്ടു. മാഷിന്റെ മറുപടിക്കു കാക്കാതെ അവര്‍ ഫോണിന്റെ ബട്ടണുകള്‍ അമര്‍ത്തുകയായിരുന്നു. ‘ഹലോ!’ അങ്ങേ തലയ്‌ക്കല്‍നിന്ന് ദേവേടത്തി ഇതുവരെ കേള്‍ക്കാന്‍ കൊതിച്ച മകന്റെ ശബ്ദം! ‘ഹൂ ആര്‍ യൂ?’ ‘മ…മനൂ ഇത്…’ അവരെ പറഞ്ഞവസാനിപ്പിക്കാന്‍പോലും സമ്മതിക്കാതെ ഫോണ്‍ കട്ടായി. ‘മാഷേ അവനെന്നെ വേണ്ട…നീലിയെപ്പോഴും പറയും എന്തിനാ അവനെ വിളിക്കണതെന്ന് പക്ഷെങ്കില് എന്റെ വയറ്റില് തിയ്യാണ്…എനിക്ക് അവനെ…’ തന്റെ മുഖത്ത് പടരാറുള്ള നിര്‍വികാരത അവരിലും ബാധിച്ചിരിക്കുന്നു. ‘മാഷിന് ബുദ്ധിമുട്ടായല്ല്യോ…’

തേഞ്ഞുതീരാറായ ചെരുപ്പണിയുന്നതിനിടയിലെപ്പോഴോ അവര്‍ പറഞ്ഞു. ഉമ്മറത്തുതന്നെ നീലിയിരുപ്പുണ്ട്. ഇന്ന് കണ്ണിനെന്തോ, കാഴ്ച കിട്ടിയെന്നു തോന്നുന്നു. ‘നിങ്ങടെ മൊഖം കണ്ടാലറിയാം അവന്‍ ഫോണ്‍ കട്ടാക്കീട്ടുണ്ടാകുമെന്ന്. ന്റെ മോന്‍ മനൂനെക്കുറിച്ചൊരുപാടന്വേഷിച്ചു. അവനിപ്പോ ഏതോ പണക്കാരന്റെ മകളേയും വിവാഹം കഴിച്ച് താമസിക്ക്യാന്നാ കേട്ടത്’ ‘അടുപ്പത്ത് അരി ഇരിക്ക്യാ’ ദേവേടത്തി എല്ലുന്തിയ ഓലപ്പുരയിലേക്ക് കടന്നു.’പാവം! ആ മനൂന് ദൈവം നല്ല ശിക്ഷകൊടുക്കും!’ തിരിഞ്ഞു നടക്കുന്നതിനിടയില്‍ നീലീ പിറുപിറുത്തു. ഇലഞ്ഞിയുടെ ചില്ലകളെ കാറ്റുവന്നു വിറപ്പിച്ചുകൊണ്ടിരിക്കുന്നു. തണലില്‍ ഇനിയുമുണരാതെ, പൂക്കള്‍! ‘മാഷേ… മാഷേ…’ നീലിയാണ്. അവര്‍ വല്ലാതെ കിതയ്‌ക്കുന്നുണ്ട്. നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പ് തുടച്ചുകൊണ്ട് അവര്‍ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നു. ‘ദേവേടത്തിക്ക് വയ്യ!, ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കുന്നില്ല. മാഷോട് മനൂനെ കൂട്ടീട്ടു വരാന്‍ പറഞ്ഞു’ ഒരു നീണ്ടനെടുവീര്‍പ്പോടെ അവര്‍ പറഞ്ഞു നിര്‍ത്തി. ‘ഞാനൊന്നു പറഞ്ഞു നോക്കാം ദേവേടത്തിയോട്.’ നീലിയുടെ കിതപ്പ് ദേവേടത്തിയുടെ രോഗം മൂര്‍ച്ഛിച്ചതാണെന്നു ബോധ്യപ്പെടുത്തുന്നതായിരുന്നു. നീലിക്കു മുന്നിലായി മാഷ് നടന്നു.

നടക്കുകയല്ല ഓടുകയാണു ചെയ്തത്. ‘എന്താ ദേവേടത്തി, കൊച്ചുകുട്ട്യോളെപ്പോലെ, നമുക്ക് ആശുപത്രിയില് പോകാം.’ ‘മനു വരട്ടെ, എന്നെ കൊണ്ടു പോവാന്‍! മാഷൊന്നു പറയുവോ അവനോട്. നിങ്ങള്‍ക്കൊന്നു കണ്ടാമതി!’ കോരിച്ചൊരിയുന്ന മഴയത്ത് പനിച്ചു വിറയ്‌ക്കുന്ന മകനെ ആശുപത്രിയിലെത്തിക്കാന്‍ സഹായം ചോദിച്ചെത്തിയ ദേവേടത്തിക്കുതന്നെയാണല്ലോ ഈശ്വരാ, ഈ ഗതി കൊടുത്തത്. അയാള്‍ ആദ്യമായി ഈശ്വരന്റെ ചെയ്തിയില്‍ അത്ഭുതപ്പെട്ടുപോയി. തിരികെ വീട്ടിലേക്കു നടക്കുമ്പോള്‍ അയാളുടെ മനസ്സില്‍ ദേവേടത്തി മാത്രമായിരുന്നു. ദേവേടത്തിയുടെ മരണമറിയിച്ചുകൊണ്ടാണ് പിറ്റേന്ന് ഇലഞ്ഞി മര്‍മരം മൊഴിഞ്ഞത്. അവള്‍ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. ഇനി അപ്പുമാഷ് തന്റെ പൂക്കളേയും താലോലിച്ചുകൊണ്ട് ഓര്‍മകള്‍ അയവിറക്കുമ്പോള്‍ അയാളെ വിളിച്ചുണര്‍ത്താന്‍ ദേവേടത്തിയുടെ കാലൊച്ചകളുണ്ടാവില്ലെന്ന് അവളും തിരിച്ചറിഞ്ഞിരിക്കും. ദേവേടത്തിയുടെ വീട് നിശ്ശബ്ദതയില്‍ കുളിക്കുകയായിരുന്നു. മകനെകുറിച്ചുള്ള അന്വേഷണത്തില്‍…അവന്‍ വരുമെന്ന പ്രതീക്ഷയില്‍… നെഞ്ചില്‍ തീയുമായി ആ അമ്മ മയങ്ങിയ നാളുകള്‍ അസ്തമിച്ചിരിക്കുന്നു. പ്രതീക്ഷകളുമായി ഉറങ്ങിയ അതേ കട്ടിലില്‍ പ്രതീക്ഷയറ്റ് ആ മുറിയില്‍ തങ്ങിയിരുന്ന പ്രാചീന ഗന്ധത്തോടൊപ്പം അവരും അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.

അപ്പുമാഷ് ഫോണില്‍ വിരലമര്‍ത്തി മനുവിനെ വിളിച്ചു. ഇല്ല… ഇപ്പോഴും അവന്‍ മയക്കത്തിലാണ്. മനു, ഉച്ചയൂണിന്റെ ഇടവേളയില്‍, തന്റെ വിലകൂടിയ ഫോണില്‍ വിരലമര്‍ത്തി. ഭാര്യ ഷോപ്പിങ്ങിന് പോയിട്ട് തിരികെയെത്തിയോ ആവോ! നാട്ടില്‍നിന്ന് ആരോ വിളിച്ചിട്ടുണ്ട്, മിസ്ഡ്‌കോള്‍ ലിസ്റ്റില്‍ പരതുന്നതിനിടയില്‍ അവന്‍ കണ്ടെത്തി. എന്തായാലും ഒന്നു വിളിച്ചുനോക്കിയിട്ട് സിമ്മു മാറ്റണം, കുറേക്കാലമായി ശല്യപ്പെടുത്തുകയല്ലേ. അവന്‍ കാള്‍ അമര്‍ത്തി. മൊബൈല്‍ അപ്പുമാഷിന്റെ കീശയില്‍ കിടന്നു കരയുന്നു. ‘ഹലോ, മനുവല്ലേ… നീ വൈകിപ്പോയി മോനേ…ദേവേടത്തി പോയി’ മറുതലയ്‌ക്കല്‍ നിശ്ശബ്ദമായിരുന്നു ‘നീ വരില്ലെന്നു കരുതി ഞങ്ങള്‍ ചിതയൊരുക്കി’ കുതിച്ചുചാടാന്‍ വെമ്പിയ കണ്ണുനീരിനെ തടഞ്ഞുവച്ചുകൊണ്ട് അപ്പുമാഷ് പറഞ്ഞു. മറുപടിയായി ഒരു നെടുവീര്‍പ്പുമാത്രം.

അവനു കുറ്റബോധമുണ്ടാകും മരിച്ചെങ്കിലും ആ അമ്മയുടെ മനസ്സ് കുളിര്‍ത്തിട്ടുണ്ടാകും! മാഷ് ചിന്തിച്ചു. ‘അത് നന്നായി മാഷേ, എനിക്ക് ലീവൊന്നും എടുക്കാന്‍ പറ്റില്ല. കോടികളാണ് നഷ്ടം! പിന്നെ നാട്ടില്‍ പോയെന്നറിഞ്ഞാല്‍ ഭാര്യയുടെ വക ശകാരവും കിട്ടും. മാഷിനാവുമ്പോ വേറെ പണിയൊന്നുമില്ലല്ലോ? ‘വയ്‌ക്കട്ടെ’. മാഷിന്റെ കണ്ണുകള്‍ ആദ്യമായി കണ്ണീരുപ്പറിയുകയായിരുന്നു. ദേവേടത്തിയുടെ ചിതയിലെ അവസാന കനലും കണ്‍പൂട്ടി കഴിഞ്ഞിരിക്കുന്നു…! പടിഞ്ഞാറെ ചക്രവാളം ശൂന്യമായി ഒരു ഇരുട്ടിനെ വരവേല്‍ക്കുവാന്‍!

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.