കൊച്ചി: ലൈഫ് സ്റ്റൈല്‍ ആന്‍ഡ് സ്പോര്‍ട്ട്സ് ഐവെയര്‍ ബ്രാന്‍ഡായ കരേറയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായി, ബോളിവുഡ് താരം രണ്‍വീര്‍ സിങ് നിയമിതനായി. കരേറ ഐവെയറിന്റെ ഏറ്റവും പുതിയ ശേഖരം ഈ മാസം വിപണിയിലെത്തും.
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും അപകടകരവുമായ റേസ് ആയ കരേറ പാന്‍ അമേരിക്കാനയുടെ പേരാണ് 1956-ല്‍ സ്ഥാപിതമായ സ്പോര്‍ട്സ് ഗോഗിള്‍സ് കമ്പനിക്ക്, സ്ഥാപകനായ വില്‍ഹെം ആങ്കര്‍ നല്‍കിയത്. കമ്പനിയുടെ സ്പോര്‍ട്സ് കണ്ണടകള്‍ക്ക് അങ്ങിനെയാണ് കരേറ എന്ന പേര് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: