വാഷിംങ്ടണ്‍ : അമേരിക്കയിലേക്ക് വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി സ്റ്റേ ചെയ്ത കോടതി വിധിക്കെതിരെ വീണ്ടും രൂക്ഷമായി വിമർശിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്.
തന്റെ ജോലി കഠിനമാക്കുകയാണ് കോടതി ചെയ്തതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഭീകരവാദികള്‍ക്കായി രാജ്യത്തിന്റെ അതിര്‍ത്തി തുറന്നു കൊടുക്കുകയാണ് കോടതി ചെയ്തത്. രാജ്യത്ത് എന്തെങ്കിലും അരുതാത്തതായി സംഭവിച്ചാല്‍ പഴിക്കേണ്ടത് വിസ നിയന്ത്രണം സ്റ്റേ ചെയ്ത ജഡ്ജിനേയും കോടതിയെയുമാണ്. ഈ നടപടി വിഡിത്തരമാണെന്നും ട്രംപ് വിമര്‍ശിച്ചു.
















