ന്യൂദല്‍ഹി: റബര്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉത്പാദനത്തിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യം നല്‍കുന്നത് പരിഗണിക്കുമെന്നു കേന്ദ്ര വാണിജ്യ – വ്യവസായ മന്ത്രി നിര്‍മല സീതാരാമന്.
റബര്‍ കയറ്റുമതി വര്‍ധിപ്പിക്കുന്ന കാര്യം ചര്ച്ചചെയ്യുമെന്നുംധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കുമായുള്ള കൂടിക്കാഴ്ചയില്‍ അവര്‍ വ്യക്തമാക്കി. കര്‍ഷകര്‍ക്ക് ആനുകൂല്യം നല്കുന്നതില് ദക്ഷിണ-പൂര്‍വ രാജ്യങ്ങള്‍ പിന്തുടരുന്ന രീതി മാതൃകയാക്കണമെന്നു ഐസക് ആവശ്യപ്പെട്ടു. ഉത്പാദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ രാജ്യങ്ങള്‍ സബ്സിഡി തീരുമാനിക്കുന്നത്. ഒക്ടോബറില്‍ ആലപ്പുഴയില്‍ നടക്കുന്ന കയര്‍ ഫെസ്റ്റിവലിനു ക്ഷണിക്കാനാണ് ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര മന്ത്രിയെ കണ്ടത്. ഫെസ്റ്റിവലിന്റെ നടത്തിപ്പിനു കേന്ദ്ര സഹായവും തേടി.
കയര്‍ കോര്പ്പറേഷന് ചെയര്മാന് ആര്. നാസര്‍, കയര്‍ വികസന വകുപ്പ് ഡയറക്ടര്‍ എന്‍. പദ്മകുമാര്‍, നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍സിആര്‍എംഐ) ഡയറക്ടര്‍ കെ.ആര്. അനില്‍, കയര്‍ കോര്പ്പറേഷന് കണ്‍സള്‍ട്ടന്റ് ജി.എന്‍. നായര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: