കറാച്ചി: പാക്കിസ്ഥാനിലെ തെക്കന്‍ നഗരമായ കറാച്ചിയിലെ അഫ്ഗാനിസ്ഥാന്‍ കോണ്‍സുലേറ്റിന് നേരെ സെക്യൂരിറ്റി ജീവനക്കാരന്‍ നടത്തിയ ആക്രമണത്തില്‍ നയതന്ത്രജ്ഞന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കറാച്ചിയിലെ ക്ലിഫ്റ്റണ്‍ മേഖലയിലെ അഫ്ഗാന്‍ ഗോണ്‍സുലേറ്റിന് നേരെയാണ് സെക്യൂരിറ്റി ജീവനക്കാരനായ ഹയാതുള്ള വെടിവയ്‌പ്പ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തെന്നും നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും ഡിഐജി അറിയിച്ചു.
ഭീകരവാദ സംബന്ധമായ ആക്രമണമല്ല ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
















