തൃശൂര്‍: വായനദിന-പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഗവണ്മെന്റ് മോഡല്‍ ബോയ്സ് സ്കൂളില്‍ മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിച്ചു. വായനയിലൂടെ അറിവ് നേടിയാല്‍ നമ്മുടെ വിവരമില്ലായ്മയുടെ തോത് എത്രയാണെന്ന് മനസ്സിലാക്കാന്‍ കഴിയുമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് മുരളി പെരുനെല്ലി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, മേയര്‍ അജിത ജയരാജന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം മതഗ്രന്ഥ ശാലയുടെ ആഭിമുഖ്യത്തില്‍ വായനാദിനാചരണം മേല്‍പ്പത്തൂര്‍ ഓഡിറ്റോറയത്തില്‍ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ സി.സി.ശശിധരന്റെ അദ്ധ്യക്ഷതയില്‍ ദേവസ്വം ചെയര്മാന് എന്‍.പീതാംബരക്കുറുപ്പ്്് ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ റെയ്ഞ്ച്്്് ഐ.ജി. എം.ആര്. അജിത് കുമാര്‍ മുഖ്യാതിഥിയായി. സാഹിത്യകാരന്മാരായ ഡോ.സുലോചന നാലപ്പാട്ട്്്്, രാധാകൃഷ്ണന് കാക്കശ്ശേരി എന്നിവരെ ആദരിച്ചു. ദേവസ്വം അസി.മാനേജര്‍ ആര്. പരമേശ്വരന് പ്രത്യേകം അനുമോദനവും നല്കി.
മാള: ഹോളി ഗ്രേസ് അക്കാദമിയില്‍ റീഡേഴ്സ് ക്ലബ്ബിന്റെ വായനാദിനം നാടന്‍പാട്ടുകലാകാരന്‍ പുന്നപ്രജ്യോതികുമാര് ഉദ്ഘാടനം ചെയ്തു.
കൊടകര: സരസ്വതി വിദ്യാനികേതനില്‍ വായനാദിനം ആഘോഷിച്ചു. എഫ്. എം റേഡിയോ സരസ്വതിലൂടെ വിദ്യാര്‍ഥികള്‍ വിവിധയിനം പരിപാടികള്‍ അവതരിപ്പിച്ചു.
ചെമ്പുച്ചിറ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വായനാദിനം യുവകവി ഷോബിന്‍ മഴവീട് ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ശ്രീധരന് കളരിക്കല്‍ അദ്ധ്യക്ഷതവഹിച്ചു.
പേനകം: ശ്രീഗുരുദേവ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കോവിലന്റെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി.
പട്ടിക്കാട്: മേസര് കോളേജില്‍ മെമ്പര്‍ ലില്ലി ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അജി അദ്ധ്യക്ഷത വഹിച്ചു.
പുറനാട്ടുകര: ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ വായനാദിനം സ്വാമി സദ്ഭവാനന്ദ ഉദ്ഘാടനം ചെയ്തു. നാടക സിനിമാപ്രവര്ത്തകന് കെ.ബാലചന്ദ്രന് മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപകന് പി.എസ്.ഹരികുമാര്‍, പ്രിന്‍സിപ്പാള്‍ കെ.അംബിക, വിദ്യാരംഗം കണ്‍വീനര്‍ ശശികളരിയേല്‍, എന്‍.ഹരീന്ദ്രന്‍, പി.എസ്.നാരായണന്, മനോജ് എന്നിവര്‍ സംസാരിച്ചു.
അന്നമനട: അന്നമനട ഗവ.യുപി സ്കൂളിലെ വായനാപക്ഷാചരണം ബാലസാഹിത്യകാരന്‍ സിപ്പിപള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവി നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ബിപിഒ ജയടീച്ചര്‍ വായനാസന്ദേശം നല്കി.
പേരാമംഗലം: ശ്രീദുര്‍ഗാവിലാസം എല്‍.പി.സ്കൂളില്‍ എന്‍എസ്എസ് കോളേജിലെ റിട്ട. പ്രൊഫസര്‍ തിയ്യാടി കൃഷ്ണന് വായനാദിനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.വി.ഷാജു അദ്ധ്യക്ഷനായി.
തൃപ്രയാര്‍: എയുപി സ്കൂളിലെ വായനാദിനത്തിന്റേയും വിദ്യാരംഗം സാഹിത്യവേദി പ്രവര്‍ത്തനങ്ങളുടേയും ഉദ്ഘാടനം പ്രൊഫ. അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീത അദ്ധ്യക്ഷത വഹിച്ചു.
പേരാമംഗലം ശ്രീദുര്‍ഗാവിലാസം ഹൈസ്കൂളിലിലെ വായനാപക്ഷാചരണവും വിദ്യാരംഗം വായനാക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും എന്‍.എന്‍.ഗോകുല്‍ദാസ് നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ വി.ശ്രീനിവാസന് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.
ചെങ്ങാലൂര്‍: സെന്റ് മേരീസ് ഹൈസ്കൂളിലെ വായനാദിനം ഗാന്ധിയനും സാഹിത്യകാരനുമായ ഗംഗാധരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
നന്തിക്കര: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ വായനാദിനം കവി ഡോ. സി. രാവുണ്ണി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് കെ. രാജന് അധ്യക്ഷത വഹിച്ചു.
പുതുക്കാട്: സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്കൂളിലെ വായനാദിനം വിമല കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി. ലേഖ സിഎംസി ഉദ്ഘാടനം ചെയ്തു.
വേലൂപ്പാടം: സെന്റ് പയസ് ടെന്ത് സിയുപി സ്കൂളിലെ വായനാദിനം എഴുത്തുകാരന് അഗസ്റ്റിന് കുട്ടനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു.
മറ്റത്തൂര്‍: ശ്രീ കൃഷ്ണ ഹൈസ്കൂളിലെ വായനാദിനം പ്രശസ്ത നാടകകൃത്തും കഥാകൃത്തും സംവിധായകനുമായ ഡോ. എം.എന്‍. വിനയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് എം മഞ്ജുള അധ്യക്ഷയായിരുന്നു.
ചാലക്കുടി: ചാലക്കുടി ഉപജില്ലയുടെ വായനദിനാചരണ ഉദ്ഘാടനം ചാലക്കുടി ഈസ്റ്റ് ഗേള്‍സ് ഹൈസ്കുളില് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു ഉദ്ഘാടനം ചെയ്തു.കൗണ്‍സിലര്‍ ജോജി അധ്യക്ഷത വഹിച്ചു.
സേക്രഡ് ഹാര്‍ട്ട് കോണ്‍ വെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വായനാദിനം ഹെഡ്മിസ്ട്രസ് ജോളി റോസ് അധ്യക്ഷതയില്‍ പ്രൊഫ. ഡോക്ടര്‍ വത്സലന്‍ വാതുശ്ശേരി ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: