കൂറ്റനാട് : പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്കുമ്പോള് വിജയശതമാനത്തില്‍ മികച്ച നിലവാരം നേടിയ വിദ്യാലയം അടിസ്ഥാനസൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്നു.
ചാലിശ്ശേരി സര്‍ക്കാര്‍ ഹൈസ്കൂളാണ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നത്. എസ്എസ്എല്‍സി പരീക്ഷയില്‍ സമ്പൂര്‍ണ്ണ വിജയം കൈവരിച്ച സ്കൂളാണിത്. സക്ൂളിലെ കെട്ടിടങ്ങളെല്ലാം തകര്‍ച്ചയുടെ വക്കിലാണ്. 1957ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസ്ഫ് മുണ്ടശ്ശേരി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലടക്കം ഇന്ന് ക്ലാസ് നടക്കുന്നുണ്ട്.
ദ്രവിച്ച പട്ടികകളും ചോര്‍ച്ചയുള്ള മേല്‍ക്കൂരയും ഏതുസമയവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. വിദ്യാഭ്യാസ വകുപ്പിന്റെയും അധികൃതരുടെയും ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വന്‍ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരും. പുതിയ അധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി.
143 വിദ്യാര്‍ഥികളാണ് ഇത്തവണ കൂടുതലായി എത്തിച്ചേര്‍ന്നതെന്ന് പ്രധാനാധ്യാപിക എം.രാധ പറഞ്ഞു.അധികംകുട്ടികളെ ഉള്‍കൊള്ളാനുള്ള സൗകര്യമില്ലാത്തതിനാല്‍ ഭക്ഷണപ്പുരയും, ലാബുകളും മറ്റും ക്ലാസുകളാക്കി. 62 മുതല്‍ 65 വരെ വിദ്യാര്‍ഥികളാണ് ഒരു ക്ലാസില്‍ പഠനം നടത്തുന്നത്. ഇതിനു പുറമെയാണ് മഴ പെയ്യുമ്പോഴുണ്ടാകുന്ന ചോര്‍ച്ച.
കഴിഞ്ഞ ബജറ്റില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് കോടി വകയിരുത്തിയതില്‍ ചാലിശ്ശേരി സര്‍ക്കാര്‍ സ്കൂളും ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി, വളരെപഴക്കമുള്ള കെട്ടിടത്തില്‍ തന്നെ രണ്ടാംനില പണിത് കുട്ടികളെ ഉള്‍ക്കൊള്ളിക്കാനുള്ള അധികൃതരുടെ നീക്കം പ്രതിഷേധമുയര്ത്തുന്നുമുണ്ട്.
ഇതിനുപുറമേ, വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിശ്രീ പദ്ധതിയിലും സ്കൂള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പദ്ധതി പ്രകാരം ലഭിക്കുന് രണ്ട് കോടിയില്‍ ഒരു കോടി ജില്ലാ പഞ്ചായത്തില്‍ നിന്നും ലഭിക്കും. ബാക്കിവരുന്ന തുക എംഎല്‍എ ഫണ്ടില്‍ നിന്നോ മറ്റുമായി കണ്ടെത്തേണ്ടതുണ്ട്. ജില്ലാ പഞ്ചായത്ത് അനുവദിച്ച ആദ്യഗഡുവായ 25 ലക്ഷം ഉപയോഗിച്ച് കെട്ടിടനിര്‍മാണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെങ്കിലും സ്കൂള്‍ തുറന്നത് മുതല്‍ വിജയശതമാനം നിലനിര്‍ത്താനുളള ശ്രമങ്ങളിലാണ് അധ്യാപകരും സ്കൂള്‍ പിടിഎയും
പ്രതികരിക്കാൻ ഇവിടെ എഴുതുക: