കൊടകര: ചെമ്പുച്ചിറയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സ്വകാര്യ ചെരുപ്പ് നിര്‍മ്മാണ കമ്പനിക്ക് വൈദ്യുതി കണക്ഷന് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവനുസരിച്ച് കണക്ഷന് നല്‍കാനെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ആക്ഷന്‍ കൗണ്‍സിലിന്റെ മറവില്‍ സി പി എം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് തടഞ്ഞു. കണക്ഷന് നല്കിയാല് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിയുമായി മരത്തില്‍ കയറിയ രണ്ടു പേരൈ പോലീസ് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
മുമ്പ് സമാനമായ രീതിയില്‍ സ്ത്രീകളെ അണി നിരത്തി ശരീരത്തില്‍ മണ്ണെണ്ണ യൊഴിച്ച് തീ കൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി കമ്പനിയിലേക്ക് വന്ന യന്ത്ര സാമഗ്രികള്‍ ഇറക്കുന്നതിനെ സിപിഎം നേതൃത്വത്തില്‍ പ്രതിരോധിച്ചിരുന്നു. പിന്നീട് അനുകൂലമായ കോടതി വിധിയിലൂടെ പോലീസ് സംരക്ഷണം നല്‍കിയാണ് ഇവ ഇറക്കിയത്.
ചാലക്കുടി ഡി.വൈ.എസ്.പി.ഷാഹുല്‍ ഹമീദ്,കൊടകര സി.ഐ.കെ.സുമേഷ്,വെള്ളിക്കുളങ്ങര എസ്.ഐ. എം.ബി.സിബിന് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും,ഫയര്‍ ഫോഴ്സും ആംബുലന്‍സുമെല്ലാം സ്ഥലത്തെത്തിയിരുന്നു.
അതേ സമയം മുന്‍ കൂട്ടി നിശ്ചയിച്ച തിരക്കഥയനുസരിച്ചുള്ള നാടകമാണ് അരങ്ങേറിയതെന്ന് കമ്പനിയുടമ എ.സി.ശ്രീധരന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: