തലോര്‍: ലിറ്റില്‍ ഫഌവര്‍ എല്‍.പി.സ്കൂളില്‍ പാര്‍ട്ടിപത്രം നിര്‍ബന്ധമായി വായിപ്പിച്ച് രണ്ട് വരയുള്ള പുസ്തകത്തില്‍ എഴുതിച്ചതില്‍ പ്രതിഷേധം. ദേശാഭിമാനി പത്രത്തിലെ വാര്‍ത്തകളാണ് മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളെ കൊണ്ട് രണ്ടു വര പുസ്തകത്തില്‍ നിര്‍ബന്ധമായി എഴുതിക്കുന്നത്.
ദിവസേനയുള്ള വാര്‍ത്തകള്‍ ബോര്ഡിലെഴുതുകയും പിന്നീട് രണ്ടുവര പുസ്തകത്തിലേക്ക് അത് പകര്ത്തിയെഴുതിക്കുകയുമാണ് ചെയ്യുന്നത്. ഈ വിവരം മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബിജെപി നേതൃത്വത്തെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി എ.ജി. രാജേഷിന്റെ നേതൃത്വത്തില്‍ പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് ഇനി ആവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ ഉറപ്പ് നല്കി. യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി രതിന്, നേതാക്കളായ നിഖില്‍, അഖില്‍, നിശാന്ത്, രഞ്ജിത്ത് എന്നിവരും സ്കൂളിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: