മുംബൈ: ഏജന്റുമാരെ പിടിച്ചുനിര്‍ത്താന്‍ എല്‍ഐഎസി പുതിയ തന്ത്രങ്ങള്‍ മെനയുന്നു. ഇതിന്റെ ഭാഗമായി ഏജന്റുമാര്‍ക്കുള്ള ഗ്രാറ്റുവിറ്റി മൂന്നു ലക്ഷം രൂപയാക്കാന്‍ തീരുമാനിച്ചു. നിലവില്‍ ഇത് ഒരു ലക്ഷം രൂപയാണ്.
പത്തു ലക്ഷത്തിലേറെ ഏജന്റുമാരാണ് എല്‍ഐസിക്ക് രാജ്യത്തൊട്ടാകെയുള്ളത്. ഈ വര്‍ഷം മാത്രം ഇതുവരെ 45,000 ഏജന്റുമാര്‍ ചേര്‍ന്നിട്ടുണ്ട്.എല്‍ഐസിയുടെ 94 % പ്രീമിയവും ഏജന്‍ുമാര്‍ വഴിയാണ് ലഭിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം എല്‍ഐസി 2.45 ലക്ഷം ഏജന്റുമാരെ നിയമിച്ചു. എന്നാല്‍ അതേവര്‍ഷം 3.40 ലക്ഷം ഏജന്റുമാരാണ് വിട്ടുപോയത്, സ്വയം പോയവരുണ്ട്. പ്രകടനം മോശമായതിനെത്തുടര്‍ന്ന് പറഞ്ഞയച്ചവരുണ്ട്.2016 മാര്‍ച്ച് വരെയായി 10.60 ലക്ഷം ഏജന്റുമാരാണ് ഉള്ളത്. ഇപ്പോഴിത് 11.05 ലക്ഷമാണ്.
15 വര്‍ഷം സേവനം പൂര്‍ത്തിയാക്കി മടങ്ങുന്ന ഏജന്റിന് നിലവില്‍ ഒരു ലക്ഷം രൂപയാണ് ഗ്രാറ്റുവിറ്റിയായി നല്‍കുക.
ഈ ജനുവരി അവസാനം മൊത്തം പ്രീമിയം വരുമാനം 29,000 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇത് 16,460 കോടിയായിരുന്നു, 76 ശതമാനം വര്‍ദ്ധന, പ്രീമിയം വഴിയുള്ള വരുമാനം മാര്‍ച്ചിനകം 31,000 കോടി ആക്കാനാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: