കോട്ടയം: റബര്‍ കര്‍ഷകനുള്ള കുടിശിക ഈ മാസം തന്നെ വിതരണം ചെയ്യുമെന്ന് റബര്‍ബോര്‍ഡ് ചെയര്മാന് എ. അജിത്കുമാര്‍. റബറിന്റെ വില നിയന്ത്രിക്കുന്നത് കുത്തക കമ്പനികളുടെ സമ്മര്‍ദ്ദം മൂലമല്ലെന്നും, വേണ്ടത്ര ഉല്‍പ്പാദനം നടത്താത്തതും റബര്‍ വിലയിടിയുവാന്‍ ഒരു കാരണമാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.
കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു അവരെ സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് ബോര്‍ഡിനുള്ളത്. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി പ്രവര്‍ത്തനങ്ങളെല്ലാം ഡിജിറ്റല്‍ രൂപത്തിലാക്കിയിരുന്നു. ഈ മാറ്റങ്ങള്‍ വളരെ ജനപ്രീതി നേടി കഴിഞ്ഞുവെന്നും, അഭിപ്രായങ്ങള്‍ കര്‍ഷകരില്‍ നിന്നും ലഭിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: