വരാക്കര: കാളക്കല്ലില്‍ മൂന്ന് ബൈക്കുകള്‍ നിര്‍ത്തിയിട്ട ഓട്ടോയിലിടിച്ച് ഒരാള്‍ മരിച്ചു.അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.മണ്ണംപേട്ട പൂക്കോട് കണ്ണംമ്പുഴ ജോണ്‍സന്റെ മകന് സിന്റോണ് (20) ആണ് മരിച്ചത്.മണ്ണംപേട്ട മഞ്ഞളി ജോണ്‍സന്റെ മകന് സിന്റോ (23), മൂടയില് ജോര്‍ജിന്റെ മകന് ജിയോ, പണിക്കശ്ശേരി പുഷ്പാകരന്‍ മകന് വിനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ രണ്ടുപേരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും വിനീഷിനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.ഞായറാഴ്ച വൈകീട്ട് 5.30 നായിരുന്നു അപകടം.സിന്ഡോന് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അതേ ദിശയില്‍ വന്ന രണ്ട് ബൈക്കുകള്‍ മറിഞ്ഞ ബൈക്കില്‍ ഇടിക്കുകയും തുടര്‍ന്ന് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
രണ്ട് ബൈക്ക് യാത്രക്കാര്‍ക്കും ഓട്ടോറിക്ഷ ഡ്രൈവര്‍ക്കുമാണ് പരിക്ക്. വരന്തരപ്പിള്ളി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മരിച്ച സിന്റോണ് തൃശൂര്‍ വിക്ടറി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ ഓട്ടോമൊബൈല്‍ വിദ്യാര്‍ഥിയാണ്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് മണ്ണംപേട്ട പരിശുദ്ധ അമലോത്ഭവമാതാവിന് പള്ളിസെമിത്തേരിയില്‍. അമ്മ: റോസിലി. സഹോദരി: സിജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: