കൊടകര: ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതി പത്തു ദിവസത്തിനു ശേഷം മരിച്ചു.മൂന്നുമുറി ഒമ്പതുങ്ങള്‍ മൂത്തമ്പാടന്‍ വിജേഷിന്റെ ഭാര്യ ജെയ്ന (24)യാണ് മരിച്ചത്.പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ശസ്ത്രക്രിയ ചെയ്താണ് കുഞ്ഞിനെ പുറത്തെടുത്തത്. ശസ്ത്രക്രിയക്ക് ശേഷം വയര്‍ വീര്‍ത്തു വന്നതിനെത്തുടര്‍ന്ന് തൃശൂരിലേ സ്വകാര്യആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്ക് മരിക്കുകയായിരുന്നു.ശസ്ത്രക്രിയയിലുണ്ടായ പിഴവ് മൂലം വയറിനകത്ത് രക്തസ്രാവമുണ്ടായതാണ് മരണകാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: