ഹിന്ദു സംസ്ക്കാരത്താല്‍ നിറഞ്ഞ പൈതൃകമാണ് ഇന്ത്യക്കാരുടേത്. എന്നാല്‍ നമ്മില്‍ പലരും തന്നെ നമ്മുടെ സംസ്ക്കാരത്തെ വളരെ ദുര്‍ബ്ബലമായാണ് കാണുന്നത്. ഹിന്ദുത്വത്തിലൂന്നിയ രാഷ്ട്രമാണ് നമ്മുടേത്. അതുപോലെ ചെറിയ ഒരു ശതമാനം ഹിന്ദുക്കള്‍ മറ്റു രാജ്യങ്ങളിലും വസിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലും ഉസ്ബെക്കിസ്ഥാനിലും തക്സികിസ്ഥാനിലും ഹിന്ദു പൈതൃകമാണ് നിലനിന്നിരുന്നതെന്ന് ആര്‍ക്കൊക്കെ അറിയാം? സിഇ 900 കാലഘട്ടങ്ങള്‍ വരെ ഇവിടെയെല്ലാം വ്യാപിച്ചിരുന്നത് ഹിന്ദുത്വമായിരുന്നു, ഇവയെല്ലാം ഹിന്ദു രാഷ്ട്രങ്ങളായിരുന്നു.
അതെ, ഹിന്ദുക്കളും ബുദ്ധന്മാരും നിറഞ്ഞ ഒരു ഹിന്ദു രാഷ്ട്രമായിരുന്നു അഫ്ഗാനിസ്ഥാന്. സിഇ 980 കാലഘട്ടങ്ങളില്‍ ഇവിടം ഭരിച്ചിരുന്ന രാജ ജയപാല്‍, സബുതാഗിന്റെ ആക്രമണത്തിന് ഇരയാകും വരെ അഫ്ഗാനിസ്ഥാന് ഹിന്ദു രാഷ്ട്രം തന്നെയായിരുന്നു. ജയപാലിന്റെ ഭരണ കാലത്ത് അഫ്ഗാനിലെ എല്ലാ സ്ഥലങ്ങളിലും ശിവ ഭക്തി നിറഞ്ഞു നിന്നു. നൂറോളം ശിവ ക്ഷേത്രങ്ങള്‍, പ്രാര്‍ത്ഥനകളാലും ശിവ സ്തുതികളാലും നിറഞ്ഞു.
സംസ്കൃതത്തില്‍ നിന്നാണ് അഫ്ഗാനിസ്ഥാനെന്ന പദം പോലും രൂപപ്പെട്ടത്. അഫ്ഗാനിസ്ഥാന് എന്നാല്‍ ഉപ-ഗണ-സ്ഥാന് എന്നര്‍ത്ഥം. മറ്റൊരു കാര്യമെടുത്താല്‍ മഹാഭാരത്തിലെ ശക്തമായ കഥാപാത്രങ്ങളിലൊരാളായ ഗാന്ധാരിയും അഫ്ഗാനില്‍ നിന്നാണുണ്ടായത്. അന്നത്തെ ഗാന്ധാര ദേശമാണ് ഇന്നത്തെ കാണ്ഡഹാറായി പരിണമിച്ചതെന്ന് മാത്രം. അഫ്ഗാനെ ഉസ്ബെക്കിസ്ഥാനും തക്സികിസ്ഥാനുമായി വിപൂലീകരിച്ചപ്പോള്‍, കുശം, കിഡാര എന്നിവരാണ് മേഖലയില്‍ നിന്ന് ശ്രദ്ധിക്കപ്പെട്ട മറ്റ് രാജക്കന്മാര്.
അഫ്ഗാന് മേഖലയില്‍ നിരവധി ക്ഷേത്രങ്ങളും പുണ്യസ്ഥലങ്ങളുമുണ്ടായിരുന്നതായി ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ സര് എസ്റ്റൈന്, തന്റെ പുസ്തകങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കണ്ടെത്തെലുകളടങ്ങിയ നാല് പുസ്തകങ്ങളില്‍ ഇവിടെയുണ്ടായിരുന്ന സൂര്യ ക്ഷേത്രം, ഗണേഷ വിഗ്രഹം എന്നിവയുടെ അസ്ഥിത്വങ്ങളെ പറ്റി പ്രതിപാദിക്കുന്നുണ്ട്.
ഇസ്ലാമബാദിലെ സര്‍വ്വകലാശാലയില്‍ നിന്നുള്ള അഫ്ഗാന് പ്രഫസറായ അബ്ദുള്‍ റഹ്മാനും അഫ്ഗാനിസ്ഥാനിലെ മഹത്വത്തേയും സമൃദ്ധിയേയും പറ്റി വിശദീകരിച്ചിട്ടുണ്ട്. ഹിന്ദു രാജാവ് ഭരിച്ചിരുന്ന ബുഖാറ മേഖല എങ്ങനെയാണ് ഷാ വിഹാറായി മാറിയതെന്നും അദ്ദേഹം പറയുന്നുണ്ട്. അറബികളുടെ ആക്രമണത്തെ തുടര്‍ന്ന് ഇവിടുത്തെ രാജ്ഞി കശ്മീരിലെത്തി സൈന്യത്തെ അഭയം പ്രാപിച്ചു. തുടര്‍ന്ന് ഖലീഫ മമൂണിന്റെ സൈന്യത്തെ കശ്മീരി രാജാവ് എങ്ങനെ നേരിട്ടു എന്നതിനെ കുറിച്ചും ‘ഹിന്ദു ഹിസ്റ്റോറിയന്‍ കല്ഹാനില്’ വ്യക്തമാക്കുന്നുണ്ട്. അറബികള്‍ ബുഖാറ മേഖല ആക്രമിക്കുകയും ബാഗ്ദാദിനെ അവരുടെ തലസ്ഥാനമാക്കി മാറ്റുകയും ചെയ്തു. നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ അറബികളുടെ ആക്രമണത്തില്‍ തകര്‍ന്നു. വാരണാസിയിലെ ആയൂര്‍വേദ ആചാര്യന്മാരെ അറബ് രാജാക്കന്മാരുടെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുവാനായി വിനിയോഗിച്ചു. അറബികള്‍ ആയുര്‍വേദ ചികിത്സയില്‍ ആകൃഷ്ടരാകുകയും ചില ആയുര്‍വേദ രീതികള്‍ മൊഴിമാറ്റം ചെയ്യുകയും ചെയ്തു. അതാണ് ‘ഫ്രിഷ്ട്’ എന്ന പേരില്‍ ഇന്ന് ലഭിക്കുന്ന പുസ്തകങ്ങള്‍.
എണ്ണ പാടങ്ങള്‍ക്ക് പേരുകേട്ട അസര്ബെയ്ജാന് മേഖലയുടെ തലസ്ഥാനമായ ബാക്കുവിലും ശിവ ക്ഷേത്രമുണ്ടായിരുന്നു. ഭൂമിക്കടിയിലായിരുന്നു ഈ ശിവ ക്ഷേത്രം. ഒരു പഞ്ചാബിയായിരുന്നത്രെ ഈ ക്ഷേത്രത്തിലെ പുരോഹിതന്. ഏഴാം നൂറ്റാണ്ടില്‍ കാബൂളും ഗാന്ധാര ദേശവും ഭരിച്ചിരുന്നത് കശ്മീരില്‍ ഭരണാധികാരികളോട് അടുപ്പം പുലര്‍ത്തിയിരുന്ന ഷാഹി രാജക്കന്മാരായിരുന്നു. ഇവരുടെ ഭരണകാലത്ത് ഇവിടങ്ങളില്‍ സമൃദ്ധിയും ഐശ്വര്യവും നിലനിന്നിരുന്നു. കാബൂളിലെ പ്രധാന മുസ്ലീം പള്ളി സ്ഥിതി ചെയ്യുന്ന സ്ഥാനത്ത് പണ്ട് ഹിന്ദു ക്ഷേത്രമായിരുന്നു.
ഖിങ്ല വംശവും കല്കാ ബ്രാഹ്മണ രാജക്കന്മാരും പ്രദേശം ഭരിച്ച കാലയളവിലും (എഡി 660 മുതല്‍ എഡി 850 വരെയുള്ള കാലയളവ്) അറബ് അക്രമണമുണ്ടായി. എന്നാല്‍ ഹിന്ദുക്കള്‍ക്ക് വന്‍ നാശം സംഭവിച്ചത് മുഹമ്മദ് ഗസ്നാവിയുടെ കടന്നുകയറ്റത്തോടെയാണ്. സബുതാഗിന്റെ മകനായ ഗസ്നാവി 10-ാം നൂറ്റാണ്ടിലാണ് ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടത്തുന്നത്. ഗസ്നാവിയുടെ ആക്രമണത്തില്‍ നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടു. ആയിരകണക്കിന് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. ഗസ്നാവി തന്റെ ഭരണം ലാഹോറിലേയ്ക്കും കങ്കാരയിലേയ്ക്കും വ്യാപിപ്പിച്ചു. എന്നാല്‍ തെക്കന്‍ അഫ്ഗാന് പ്രദേശങ്ങള്‍ പിടിച്ചടക്കാന്‍ അറബികള്‍ക്കായില്ല. ആ കാലത്തെ ഹിന്ദു ഭരണാധികാരികളില്‍ ശക്തനെന്ന് അറിയപ്പെട്ടിരുന്ന ‘വേഗ’യാണ് തെക്കന്‍ അഫ്ഗാനിലേയ്ക്കുള്ള അറബികളുടെ പടയോട്ടത്തെ തടഞ്ഞത്.
ഒരിക്കല്‍ നീതിമാന്മാരായ ഭരണാധികാരികള്‍ ഭരിച്ചിരുന്ന സുന്ദരമായ അഫ്ഗാന് രാജ്യം താലിബാന് കശാപ്പുകാരാല്‍ ഇന്ന് നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഒരു ചരിത്രപാഠങ്ങളിലും അഫ്ഗാന് രാജ്യങ്ങളില്‍ ഹിന്ദുത്വം നിലനിന്നിരുന്നതായി പറയുന്നില്ല. അതുകൊണ്ട് തന്നെ പുത്തന്‍ തലമുറ അത്തരം കാര്യങ്ങളെ പറ്റി അജ്ഞരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: