ബര്‍ലിന്‍: തീവ്ര ഇസ്ലാമിക സംഘടനയായ ഈജിപ്തിലെ മുസ്‌ളീം ബ്രദര്‍ഹുഡ് ജര്‍മ്മനിയിലും പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ഇവിടെയും ശരിയത്ത് നിയമം നടപ്പാക്കുകയാണ് ലക്ഷ്യം. തീവ്ര നിലപാടുകളുള്ള സലഫി സംഘടനയാണ് 1928ല്‍ സ്ഥാപിച്ച മുസ്‌ളീം ബ്രദര്‍ ഹുഡ്.
ജര്‍മ്മനിയിലെ സാക്‌സണിയില്‍ ഇപ്പോള്‍ ഈ സംഘടനക്ക് പ്രവര്‍ത്തനമുണ്ട്. അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ശ്രമം. ജര്‍മ്മന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് മേധാവി ഗോര്‍ഡിയന്‍ മേയര്‍ പ്‌ളാത്ത് പറഞ്ഞു.
ഇപ്പോള്‍ വന്‍തോതിലാണ് മുസ്ലിങ്ങള്‍ ജര്‍മ്മനിയിലേക്ക് വരുന്നത്. ഈ സമയത്താണ് തങ്ങളുടെ ശക്തിയും സ്വാധീനവും വര്‍ദ്ധിപ്പിക്കാന്‍ മുസ്ലീം ബ്രുര്‍ഹുഡ് ശ്രമിക്കുന്നത്. മേര്‍ പ്ലാത്ത് പറഞ്ഞു.
ജര്‍മ്മനിയില്‍ ശരിയത്ത് നിയമം നടപ്പാക്കാനാണ് അവരുടെ ശ്രമം.ഇത് ഗുരുതരമായ മതസ്വാതന്ത്ര്യത്തില്‍ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും, വനിതകളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടും, ജനാധിപത്യ മൂല്യങ്ങള്‍ അപകടത്തിലാകും. മേയര്‍ പ്ലാത്ത് പറഞ്ഞു.മുസ്‌ളീം ബ്രദര്‍ഹുഡ് 70 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഈജിപ്തിലെ ആഭ്യന്തര സംഘര്‍ഷത്തിനു പ്രധാനകാരണം മുസ്‌ളീം ബ്രദര്‍ഹുഡാണ്.
















