ന്യൂദല്‍ഹി: യുദ്ധവിമാനങ്ങള്‍ അടക്കമുള്ള പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ റിലയന്‍സ് എയ്റോ സ്ട്രക്ച്ചറും ഫ്രാന്‍സിലെ ഡസോള്‍ട്ട് എവിയേഷനും തമ്മിലുള്ള സംയുക്ത സംരംഭത്തിന് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയുടെ അനുമതി.
സംരംഭത്തില്‍ റിലയന്‍സിന് 51 ശതമാനം ഓഹരിയും ഡസോള്‍ട്ടിന് 49 ശതമാനം ഓഹരിയുമാകും ഉണ്ടാകുക. ഫ്രഞ്ച് നിര്‍മ്മിത യുദ്ധവിമാനമായ റാഫേല്‍ ഈ സംരംഭമാകും നിര്‍മ്മിക്കുക. കമ്പനിയുടെ പേര് ഡസോള്‍ട്ട് റിലയന്‍സ് എയ്റോസ്പേസ് ലിമിറ്റഡ് എന്നാകും.
ഭാരതവും ഫ്രാന്‍സും തമ്മിലുണ്ടാക്കിയ, 36 റാഫേല്‍ യുദ്ധവിമാനം വാങ്ങാനുള്ള 60,000 കോടി രൂപയുടെ’ കരാര്‍ ഡസോള്‍ട്ടാണ് ഏറ്റെടുത്തത്. ഇനി സംയുക്ത സംരംഭം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം വിമാനങ്ങള്‍ ഇന്ത്യയിലാകും നിര്‍മ്മിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: