ന്യൂദല്‍ഹി: 2040 ആകുമ്പോള്‍ ക്രയശേഷിയില്‍ ഇന്ത്യ അമേരിക്കയെ പിന്നിലാക്കുമെന്ന് ലോകത്തെ പ്രമുഖ ധനകാര്യ ഉപദേശക സ്ഥാപനമായ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിന്റെ പഠനം.
ഇപ്പോള്‍ രണ്ടാം സ്ഥാനത്തായ അമേരിക്ക മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് പ്രവചനം.
ചൈനയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. ഇപ്പോഴത്തെ വികസിത രാജ്യങ്ങളില്‍ നിന്ന് വികസ്വര രാജ്യങ്ങളിലേക്ക് സമ്പത്ത് നീങ്ങുമെന്നും, സാമ്പത്തിക ക്രയശേഷിയില്‍ ഇന്ത്യ അമേരിക്കയുടെ മുന്നിലെത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ, ചൈന, ബ്രസീല്‍, ഇന്തോനേഷ്യ, റഷ്യ, മെക്സിക്കോ, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ വളര്‍ച്ചാനിരക്ക് അടുത്ത മുപ്പത്തിനാലു വര്‍ഷം 3.5 ശതമാനമായിരിക്കും. എന്നാല്‍ ഇക്കാലയളവില്‍ അമേരിക്ക, ബ്രിട്ടണ്, ഫ്രാന്‍സ്, കാനഡ. ജര്‍മ്മനി, ഇറ്റലി, ജപ്പാന്, എന്നീ ജി 7 രാജ്യങ്ങളുടെ വളര്‍ച്ചാനിരക്ക് 1.6 ശതമാനം മാത്രമായിരിക്കും.
ഇന്ത്യ, ബംഗ്ലാദേശ്, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ ആകും വളര്‍ച്ചാനിരക്കില്‍ മുന്നിലെത്തുകയെന്ന് റിപ്പോര്‍ട്ടു പറയുന്നു. 2050 ആകുമ്പോഴേക്കും ലോകസമ്പത്തിന്റെ 50 ശതമാനവും ഇ 7 രാഷ്ട്രങ്ങളുടെ കൈവശമാകും. ഇതേസമയം ജി 7 രാഷ്ട്രങ്ങളുടെ പങ്ക് 20 ശതമാനമാകുമെന്നും പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ ജോണ്‍ ഹോക്സ്വര്‍ത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: