ന്യൂദല്‍ഹി: നിയമത്തെ അംഗീകരിക്കുന്ന പൗരന്മാരെ ആദായ നികുതി വകുപ്പ് ബുദ്ധിമുട്ടിക്കില്ലെന്ന് സിബിഡിടി ചെയര്മാന് സുശീല്‍ ചന്ദ്രന്. രണ്ടര ലക്ഷം രൂപയിലധികം നിക്ഷേപിച്ചവരുടെ വാര്‍ഷിക കണക്കുകളാണ് പുഃനപരിശോധനക്ക് വിധേയമാക്കുന്നത്.
സിബിഡിടിയുടെ ഐ.ടി വകുപ്പ് ബാങ്ക് നിക്ഷേപങ്ങളെ സംബന്ധിച്ച് കൂടുതല്‍ രേഖകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇവ തരംതിരിച്ച് പരിശോധിച്ച് സംശയം തോന്നുന്ന നിക്ഷേപങ്ങളിലാണ് നോട്ടീസ് അയക്കുന്നത്.
ഒരു കോടി രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഫയല്‍ചെയ്ത കണക്കുകളുമായിട്ടുള്ള അന്തരമാണ് പരിശോധനക്ക് വിധേയമാക്കുന്നത്. ശരിയായ വാര്‍ഷിക കണക്കുകള്‍ ഫയല്‍ ചെയ്തവര്‍ ഭയപ്പെടേണ്ടതില്ലെന്നും ചന്ദ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: