ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിന് 2017 ഡിസംമ്പറില്‍ അവസാനിച്ച പാദത്തില്‍ തലേ വര്‍ഷത്തെ അപേക്ഷിച്ച് ലാഭം 306 ശതമാനം വര്‍ദ്ധിച്ചു. 51 കോടിയായിരുന്ന അറ്റാദായം 207 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ ഒമ്പതുമാസത്തെ അറ്റാദായം 1062 കോടി രൂപ. തലേവര്‍ഷം ഇത് 1,392 കോടി രൂപയായിരുന്നു.
നവമ്പര്‍ 8 മുതല്‍ ഡിസംമ്പര്‍ 31 വരെയുള്ള കാലയളവില്‍ 54,000 കോടി രൂപയുടെ നിക്ഷേപം ബാങ്കിലെത്തിയതായി എംഡി ഉഷ സുബ്രഹ്മണ്യം പറഞ്ഞു. ഇതില്‍ 40 ശതമാനവും ബാങ്കില്‍ നിലനില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. പോസ്റ്റല്‍ ബാങ്കുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: