ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭാര്യ മെലനിയ ട്രംപ്, ബ്രിട്ടീഷ് മാധ്യമസ്ഥാപനമായ ഡെയ്‌ലി മെയ്‌ലിനെതിരെ നിയമ നടപടിയുമായി രംഗത്ത്.
ലൈംഗിക ഇടനിലക്കാരിയെന്ന ആരോപണം അപകീര്‍ത്തികരമെന്ന് കാട്ടിയാണ് നിയമ നടപടി. ന്യൂയോര്‍ക്ക് കോടതിയിലാണ് അവര്‍ ഹര്‍ജി നല്‍കിയത്. കുറഞ്ഞതു 150 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാണ് ഡെയ്‌ലി മെയ്‌ലില്‍നിന്നും മെലനിയ ട്രംപ് ആവശ്യപ്പെടുന്നത്.
നേരത്തേ, മേരിലാന്‍ഡ് കോടതിയില്‍ മെലനിയ ഇതേ പരാതി നല്‍കിയിരുന്നെങ്കിലും ഡെയ്‌ലി മെയ്‌ലിന്റെ ആസ്ഥാനം ന്യൂയോര്‍ക്കിലാണെന്ന കാരണത്താല്‍ കേസ് തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണു മെലനിയ ന്യൂയോര്‍ക്ക് കോടതിയിലെത്തിയത്.
1990കളില്‍ മെലനിയ ട്രംപ് സ്ത്രീകളെ ബിസിനസുകാര്‍ക്കു കാഴ്ചവയ്‌ക്കാന്‍ ഇടനിലക്കാരിയായി എന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.
















