അമേരിക്കയിലെ യൂട്ടാ സംസ്ഥാനത്തെ അതിർത്തിയിലുള്ള റോഡ് അടച്ചിട്ട് മാനുകൾക്ക് വഴി തുറന്ന് കൊടുത്തിരിക്കുകയാണ് റോഡ് അധികൃതർ. സാധാരണ ജനങ്ങളുടെ സൗകര്യത്തിനനുസരിച്ച് റോഡുകൾ മറ്റ് പൊതുവഴികൾ അധികൃതർ അടയ്‌ക്കാറുണ്ടെങ്കിലും മൃഗങ്ങൾക്കായി റോഡ് അടച്ചിട്ടത് ഏറെ കൗതുകമായി.
യൂട്ടാ സംസ്ഥാനത്തെ അതിർത്തി പ്രദേശത്തെ നാഷണൽ ഹൈവേ നാൽപത്തി എട്ടാണ് തിങ്കളാഴ്ച രാവിലെ മുതൽ ഉച്ച വരെയുള്ള സമയത്തേക്ക് മ്ലാവ് വിഭാഗത്തിൽപ്പെട്ട മാനുകൾക്ക് കടന്നു പോകാനായി അടച്ചിട്ടത്. ഈ വിഭാഗത്തിൽപ്പെട്ട മാനുകൾ ഏറ്റവും കൂടുതൽ അതിർത്തി മുറിച്ച് കടക്കുന്നത് തണുപ്പ് കാലത്താണ്.
തിങ്കളാഴ്ച ഇവ കൂട്ടം കൂടി വരുന്നതിനെ തുടർന്ന് അധികൃതർ വാഹനങ്ങളെ മറ്റ് വഴിയിലേക്ക് ദിശമാറ്റി വിടുകയാണുണ്ടായത്. മാനുകൾ മുറിച്ച് കടക്കുന്ന വീഡിയോ അധികൃതർ ക്യാമറയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: