മുംബൈ: രണ്ടു ദിവസത്തെ നഷ്ടങ്ങള്‍ക്കുശേഷം സെന്‍സെക്സ് കുതിപ്പ് വീണ്ടെടുത്തു. 173 പോയിന്റ് നേടിയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടൊപ്പം എന്‍എസ്ഇ നിഫ്റ്റിയും 8,800 എന്ന മാര്‍ക്ക് വീണ്ടെടുത്തു. നിഫ്റ്റി 52.53 പോയിന്റ്് ഇയര്‍ന്ന് 8,821.40ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബുനാഴ്ച ചേര്‍ന്ന റിസര്‍വ് ബാങ്ക് നയ അവലോകന യോഗത്തില്‍ നിലവിലെ പലിശ നിരക്ക് തുടരുമെന്ന പ്രഖ്യാപനത്തിനുശേഷമാണ് ഓഹരിവിപണിയില്‍ ഈ വളര്‍ച്ച ഉണ്ടായിട്ടുള്ളത്. ഏഷ്യന്‍ വിപണിയിലും കുതിപ്പ് പ്രതിഫലിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: