വാഷിങ്ടണ്‍: ബാങ്ക് ഓഫ് അമേരിക്ക ജീവനക്കാരില്ലാതെ പ്രവര്‍ത്തിക്കുന്ന മൂന്നു ശാഖകള്‍ക്ക് തുടക്കം കുറിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടയിലാണ് ജീവനക്കാരില്ലാതെ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് മാത്രം ഇടപാടുകള്‍ നടത്തുന്ന ഈ ബ്രാഞ്ചുകള്‍ ആരംഭിച്ചിരിക്കുന്നത്.
വേറെന്തെങ്കിലും സേവനം ആവശ്യമുണ്ടെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മറ്റ് ബ്രാഞ്ചുകളിലെ ജീവനക്കാരുമായി സംസാരിച്ച് നടത്താമെന്ന് ബാങ്ക് ഓഫ് അമേരിക്ക വക്താവ് അന്നെ പെയ്സ് അറിയിച്ചു.
യുഎസിലെ ഒട്ടുമിക്ക ബാങ്കുകളേയും പോലെ തന്നെ ബാങ്ക് ഓഫ് അമേരിക്കയും ചെലവു ചുരുക്കലിന്റെ പാതയിലാണ്. അതിന്റെ ഭാഗമായാണ് ജീവനക്കാരില്ലാതെ പുതിയ ശാഖ ആരംഭിച്ചിരിക്കുന്നത്.
പുതിയ ശാഖകളില്‍ ഭൂരിഭാഗവും ചെറിയ ഓഫീസുകളാണ്. സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഓഫീസ് തയ്യാറാക്കിയിരിക്കുന്നത്.
അടുത്ത വര്‍ഷം ഇത്തരത്തില്‍ 50 മുതല്‍ 60 ശാഖകള്‍ വരെ ആരംഭിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് കണ്‍സ്യൂമര്‍ ബാങ്കിങ് യൂണിറ്റ് കോ- ഹെഡ് ഡീന്‍ അത്താന്സിയ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: