ചെന്നൈ: തമിഴ് സൂപ്പര്‍ താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ സിങ്കം 3 ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. തമിഴ് റോക്കേഴ്സ് ആണ് ചിത്രം ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്തത്. മലേഷ്യയില്‍ നിന്നോ, സിംഗപൂരില്‍ നിന്നോ ആണ് ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സംവിധായകന് പോലീസില്‍ പരാതി നല്കി.
നേരത്തെ സിങ്കം 3 ലൈവ് സ്ട്രീമിംഗ് നടത്തുമെന്നു തമിഴ് റോക്കേഴ്സ് വെല്ലുവിളിച്ചിരുന്നു. റിലീസ് ദിവസം ആദ്യ പ്രദര്‍ശനം നടന്നതിനു പിന്നാലെ ചിത്രം ഇന്റര്നെറ്റിലെത്തുമെന്ന് തമിഴ് റോക്കേഴ്സ് നിര്‍മാതാവിനെ ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാല്‍ തമിഴ് റോക്കേഴ്സിന്റെ ഭീഷണിക്ക് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ മറുപടി നല്‍കിയിരുന്നു. രണ്ടു വര്‍ഷത്തെ തങ്ങളുടെ കഠിനപ്രയത്നമാണ് ചിത്രമെന്നും ലൈവ് സ്ട്രീമിംഗ് നടത്തിയാല്‍ അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആറ് മാസത്തിനകം ജയിലിലാകുമെന്നും രാജ പറഞ്ഞു. എന്നാല്‍, ഭീഷണിയില്‍ നിന്നു പിന്നോട്ടില്ലെന്നു തമിഴ് റോക്കേഴ്സും വ്യക്തമാക്കിയിരുന്നു ഇതിനു പിന്നാലെയാണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: