കാസര്‍കോട്: ജില്ല കടുത്ത വരള്‍ച്ച നേരിടുന്ന ഘട്ടത്തിലും വ്യാപകമായ കുടിവെളളം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജല അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പൊതു ടാപ്പുകളിലൂടെ ഹോസ് പൈപ്പ് ഉപയോഗിച്ച് വെളളം എടുക്കാതിരിക്കുക. ടാപ്പിന് താഴെ കുടം വെച്ച് ടാപ്പ് തുറന്നിട്ട് പോകുന്ന പ്രവണത നിര്‍ത്തുക. കുടിക്കാനും കുളിക്കാനും ഭക്ഷണം പാകം ചെയ്യുവാനും മാത്രമായി പൈപ്പുവെളള ഉപഭോഗം പരിമിതപ്പെടുത്തുക. വസ്ത്രം, വാഹനം കഴുകല്‍, കന്നുകാലികളെ കുളിപ്പിക്കല്‍, പൂന്തോട്ടം നനയ്ക്കല്‍, കാര്‍ഷിക നിര്‍മ്മാണ പ്രവൃത്തികള്‍ മുതലായ ആവശ്യങ്ങള്‍ക്ക് പൈപ്പ് വെളളം ഉപയോഗിക്കരുത്. ജല അതോറിറ്റി വിഛേദിച്ച കണക്ഷനുകളില്‍ നിന്ന് അനുമതിയില്ലാതെ പുന:സ്ഥാപിച്ച് കുടിവെളളം എടുക്കാതിരിക്കുക. കേടായ മീറ്ററുകള്‍ ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് ഉടനടി മാറ്റി സ്ഥാപിക്കണം. ജല മോഷണം, ദുരുപയോഗം, പൈപ്പ് ലൈന്‍ ചോര്‍ച്ച മുതലായവ ശ്രദ്ധയില്‍പെട്ടാല്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുമായി (04994 255544) ബന്ധപ്പെടണം. മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ പരാതികള്‍ 04998 213345, 8547638254 (അസി. എഞ്ചിനീയര്‍, കുമ്പള), 04994 255542, 8547638252 (അസി. എഞ്ചിനീയര്‍, കാസര്‍കോട്), 04994 250010, 8547638253 (അസി. എഞ്ചിനീയര്‍, ബോവിക്കാനം), 8547638251 (അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍, കാസര്‍കോട്) എന്നീ നമ്പരുകളിലും ഹോസ്ദുര്‍ഗ് വെളളരിക്കുണ്ട് താലൂക്കുകളിലെ പരാതികള്‍ 04672 218180, 8547638256 (അസി. എഞ്ചിനീയര്‍, കാഞ്ഞങ്ങാട്), 04672 260180, 8289940521 (അസി. എഞ്ചിനീയര്‍, ചെറുവത്തൂര്‍), 04672 204080, 8547638255 (അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍, കാഞ്ഞങ്ങാട്) എന്നീ നമ്പരുകളിലും ബന്ധപ്പെട്ട് അറിയിക്കാം. 04994 256411, 8547001230 എന്ന നമ്പറില്‍ എക്സി. എഞ്ചിനീയര്‍, കാസര്‍കോടിനെയും ബന്ധപ്പെടാം. വേനല്‍ക്കാല ആവശ്യാര്‍ത്ഥം വിവിധ പുഴകളില്‍ തടയണ കെട്ടി സംഭരിച്ച വെളളം, മണ്ണെണ്ണ, വൈദ്യുതി പമ്പ് സെറ്റ് ഉപയോഗിച്ച് വ്യാപകമായ തോതില്‍ കൃഷി ആവശ്യത്തിനും മറ്റുമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സംഭരിച്ചിരിക്കുന്ന ജലം മുഴുവന്‍ വേനല്‍ക്കാല ആവശ്യത്തിന് തികയാത്തതിനാലും കൃഷിയേക്കാളും കുടിവെളളത്തിന് മുന്ഗണനയെന്നതിനാലും ഈ രീതിയിലുളള ജലചൂഷണം അടിയന്തിരമായി നിര്‍ത്തണം.
വരുന്ന വേനല്‍ക്കാലം അതീവ ഗുരുതരമാകുമെന്നതിനാല്‍ ജല അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ജല മോഷണം, ദുരുപയോഗം തുടങ്ങിയവ ശ്രദ്ധയില്‍പെട്ടാല്‍ ടാപ്പുകള്‍ അടച്ചിടുകയും കണക്ഷന് വിഛേദിക്കുകയും പമ്പ് സെറ്റ് അടക്കമുളള സാധന സാമഗ്രികള്‍ കണ്ടുകെട്ടുകയും പിഴ ഈടാക്കുകയും മറ്റ് ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കുമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: