കാമിനിയായ നീലഗിരി 500 ഓളം വരുന്ന ചെറു ഹട്ടികളാൽ (വില്ലേജ് ) ചുറ്റപ്പെട്ട അനേകം അന്ധവിശ്വാസങ്ങളും സർപ്പകഥകളും നിറഞ്ഞ ഒരു മായക്കാരിയാണ്. ബഡുക, തോട, കുറുബാ തുടങ്ങിയവരാണ് ഈ മലയുടെ അധിപർ. ഇവരുടെ ജീവിതചര്യയും ആചാരങ്ങളും വളരെ കൗതുകകരമാണ്. കള്ളം, കവർച്ച, കൊലപാതകം ഇവയൊന്നും ഈ മലവാസികളെ ബാധിക്കുന്നതല്ല. അവിടെ അഭയം പ്രാപിക്കുന്ന മറ്റുള്ളവർ ഇന്ന് എല്ലാ ക്രൂരതയും ചെയ്യുന്നുവെന്നുമാത്രം.
ബഡുക എന്ന ജാതി പിൻതുടരുന്ന മൂല്യങ്ങൾ ഇന്നത്തേ സമൂഹത്തിൽ, കാണാൻ കഴിയാത്തതാണ്. സ്വന്തമായി ലിപി ഇല്ലാത്ത കന്നഡവും തമിഴും കലർന്ന ഭാഷയാണ് ഇവരുടേത്. ആരാധ അതി മനോഹരം. ബിംബം ഇല്ല ഇവരുടെ യത്ത അമ്മൻ സ്ത്രീ ദൈവത്തിന്. കുടയും ഒരു വടിയും കത്തിച്ച ഒരു വിളക്കും മാത്രം. വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഉൽസവത്തിന് ലോകത്തെവിടെ ആയിരുന്നാലും പങ്കെടുത്തേ മതിയാകൂ. വെള്ള വസ്ത്രം ധരിച്ച സ്ത്രീയും പുരുഷനും പ്രായഭേതമന്യേ പാട്ടും നൃത്തവും ഭക്ഷണവുമായി ആ കോവിലിൽ ഒത്തുകൂടും.
വിവാഹത്തിന് സ്ത്രീധനമായി പ്രധനമായി ഇവർ കൊടുക്കുന്നത് അവര എന്ന സ്വയം ഉൽപാദിപ്പിക്കുന്ന ബീൻസ് ആണ്. വിശേഷ ദിവസങ്ങളിലും ഇതാണ് അവരുടെ മുഖ്യ ആഹാരം. വിവാഹ മോചനം, പ്രേമ വിവാഹം, പുനർവിവാഹം ഒന്നും അനുവദനീയമല്ല. മിശ്രവിവാഹം നടന്നാൻ ഊരുവിലക്ക് നിശ്ചയം. മരണാനന്തര ചടങ്ങുകൾക്കുമുണ്ട് പ്രത്യേകത. ഒരു മരണം നടന്നാൽ ചുറ്റുവട്ടമുള്ള എല്ലാ വില്ലേജിൽ നിന്നും ആളുകൾ വരണം. വരുന്നവർക്ക് സദ്യകൊടുത്ത ശേഷം മാത്രമേ മരണവീട്ടിൽ പ്രവേശനമുള്ളൂ. പിന്നെ തനതു നൃത്തം. പ്രായഭേതമന്യേ സ്ത്രീയും പുരുഷനും മൃതശരീരത്തിനു മുന്നിൽ സന്തോഷാരവങ്ങളോടെ പ്രിയപ്പെട്ടവർക്ക് കണ്ണീർ ഇല്ലാത്ത യാത്രയയപ്പ് നല്‍കും.
ഈ ഹട്ടികളിൽ ആരു ചെന്നാലും (പരിചയമില്ലാത്തവരായാലും) ഭക്ഷണം വിളമ്പി സൽക്കരിച്ചിട്ടേ യാത്രയാക്കു. സംസാരിക്കാൻ അറിയാവുന്ന കുഞ്ഞുങ്ങൾ മുതൽ വരൂ കഴിക്കു എന്ന് പറയുന്നത് അനുഭവിച്ചാലേ മനസിലാകൂ. വളരെ ഉയർന്ന നിലവാരത്തിൽ പരിഷ്കൃതരായി ജീവിക്കുന്ന ഇവർ ഒരു കണിക പോലും കലാചാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഓരോ വീട്ടിലും ഡോക്ടറും എഞ്ചിനീയറും പൈലറ്റുമൊക്കെ കാണാം. വളരെ നിഷ്കളങ്കരായ ഇവർ പരിഷ്കൃത സമൂഹത്തിന്റെ കപട പ്രലോഭനങ്ങളിൽ ആകൃഷ്ടരല്ല. മിശ്രവിവാഹം പ്രോൽസാഹിപ്പിക്കാത്തതിനാൽ അവരുടെ ജീനുകൾ പോലും പാരമ്പര്യം പിൻതുടരുന്നു.
ഇന്നും പിച്ച വയ്‌ക്കുന്ന കുഞ്ഞുങ്ങൾക്ക് പാദരക്ഷ അണിയിക്കില്ല. കാൽപാദം മണ്ണിലും കല്ലിലും അമർന്ന് രക്ത ഓട്ടം സുഗമമാക്കാൻ വേണ്ടിയാണിത്. ഷോലൂർ, മഞ്ചൂർ, മസനഗുഡി, ഗൂഡല്ലൂരിലെ ചില ഭാഗങ്ങൾ ദൊട്ടപ്പെട്ട മുതലായ സംരക്ഷിത മേഖലകൾ വനപാലകരാൽ സംരക്ഷിക്കപ്പെടുന്നുണ്ട്. ഈ മനുഷ്യര്‍ ഒരു പരാതിയും ഇല്ലാതെ സ്വയ പ്രയത്നത്താൽ സന്തോഷം അനുഭവിച്ച് ജീവിതം ധന്യമാക്കുന്നു.
ടിപ്പുസുൽത്താന്റെ പടയോട്ട കാലഘട്ടത്തിൽ സ്ത്രി സുരക്ഷ പരിഗണിച്ച് കർണ്ണാടകത്തിൽ നിന്നും രക്ഷപ്പെട്ടുവന്ന് ഈ മലയിൽ താമസം തുടങ്ങിയതെന്നാണ്അവർ തന്നെ നേരിട്ട് പറഞ്ഞത്.
ഒരിക്കലും ഒരേ ഹട്ടിയിലുള്ളവർ വിവാഹിതരാകില്ല അവർ സഹോദരി സഹോദരൻമാരാണ്.
ഇവർ ജീവിതത്തെ നോക്കിക്കാണുന്നത് തികച്ചും വ്യത്യസ്ത കാഴ്ചപ്പാടോടെയാണ്. എന്തുവന്നാലും നേരിടാനുള്ള കഴിവ്. ആരും ആരേയും വിട്ടുകൊടുക്കാത്ത സ്നേഹം. നിഷ്കളങ്കമായ അതിരുകൾ ഇല്ലാത്ത സ്നേഹം
പ്രതികരിക്കാൻ ഇവിടെ എഴുതുക: