ന്യൂദല്‍ഹി : വാര്‍ഷിക വരുമാനം 18ലക്ഷം വരെയുള്ള വരുടെ ഭവനവായ്പ്പയില് ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് 2.5 ലക്ഷം രൂപ കുറച്ച് തിരിച്ചടച്ചാല്‍ മതിയാകും. വായ്പ്പക്കുള്ള സബ്സിഡിയാണ് കാരണം. നിലവില്‍ വാര്‍ഷിക വരുമാനം ആറ് ലക്ഷം വരെയുള്ള വരുമാനക്കാര്‍ക്കാണ് സബ്സിഡി നല്‍കിയിരുന്നത്. ഇത് 18 ലക്ഷം വരെയാക്കി മോദി സര്‍ക്കാര്‍ ഉയര്‍ത്തുകയായിരുന്നു.
2022ഓടെ രാജ്യത്തെ എല്ലാവര്ക്കും ഭവനം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരാണ് ഈ സബ്സിഡി പ്രഖ്യാപിച്ചത്. നാഷണല്‍ ഹൗസിങ് ബാങ്ക് (എന്‍എച്ച്ബി), എച്ച്യുഡിസിഒ എന്നീ കേന്ദ്ര ഏജന്‍സികളാണ് ഭവന വായ്പ്പ സബ്സിഡിയിലെ പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. എന്നാല്‍ 20 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ ഭവന വായ്പ്പയെടുക്കുന്നവര്ക്ക് മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ. മറിച്ച് 15 വര്‍ഷത്തേക്കാണെങ്കില്‍ സബ്സിഡി ലഭിക്കില്ല.
പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധയില്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി 2016 ഡിസംബര്‍ 31ന് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയെങ്കിലും ഇപ്പോഴാണ് പ്രാബല്യത്തിലായത്. വാര്‍ഷിക വരുമാനം അനുസരിച്ചാണ് ഭവന വായ്പ്പയുടെ സബ്സിഡി. ആറുലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 6.5 ശതമാനം പോയിന്റ് സബ്സിഡി വരെ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: