കൊല്‍ക്കത്ത: ഇന്ത്യയിലെ പ്രമുഖ കാര്‍ ബ്രാന്‍ഡായ അംബാസഡറിനെ ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷെ ഏറ്റെടുത്തു. സി. കെ. ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ മോട്ടോഴ്സാണ് അംബാഡസറിന്റെ ഉടമ. 80 കോടിയ്ക്കാണ് പ്യൂഷെ ഇതിനെ ഏറ്റെടുത്തിരിക്കുന്നത്.
1960-70 കളിലാണ് അംബാസഡര്‍ കാര്‍ പുറത്തിറങ്ങുന്നത്. 60 വര്‍ഷത്തോളം ഗ്രാമങ്ങള്‍ ഉള്‍പ്പടെയുള്ള നിരത്തുകളിലെ നിറസാന്നിധ്യമായിരുന്നു ഇത്. വിദേശ കാറുകളുടെ കടന്നുവരവോടെ അംബാസഡര്‍ കാറുകളുടെ പ്രതാപം മങ്ങാന്‍ തുടങ്ങുകയും 2014 മെയില്‍ ഇതിന്റെനിര്മാണം നിര്‍ത്തിവെയ്ക്കുകയുമായിരുന്നു.
2018ല്‍ അംബാസഡറിന്റെ പരിഷ്കരിച്ച പതിപ്പ് ഇറക്കുമെന്ന് പ്യൂഷെ അറിയിച്ചിട്ടുണ്ട്. ചെന്നൈയിലാണ് അംബാസഡര്‍ കാറുകളുടെ നിര്‍മാണ കേന്ദ്രം. എന്നാല്‍ ഇപ്പോള്‍ ഇതില്‍ മിത്സുബിഷി വാഹനങ്ങളാണ് നിര്‍മിക്കുന്നത്. പ്രതിവര്‍ഷം 12,000 കാറുകള്‍ ഈ നിര്‍മാണ യൂണിറ്റിന് നിര്മക്കാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: